ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐപിഎല്‍ താരലേലത്തിന് രാവിലെ 9 മണിയോടെ തുടക്കമായി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ലേലത്തിന് വേദിയാകുന്നത് ബംഗളൂരു ആണ്. 578 കളിക്കാരാണ് ലേലത്തിൽ പങ്കെടുക്കുന്നത്. എട്ട് ടീമുകളിലായി 18 കളിക്കാരെ നിലനിര്‍ത്തിയിരുന്നു. അതിനാല്‍ പരമാവധി 182 കളിക്കാര്‍ക്ക് കൂടി താരലേലത്തിലൂടെ ഐപിഎൽ ടീമുകളിലെത്താം. എന്നാല്‍ കളിക്കാരുടെ എണ്ണം കുറയ്ക്കാന്‍ ഫ്രാഞ്ചൈസികള്‍ ലഭിക്കുമെന്നാണ് സൂചന. അടിസ്ഥാന വില 2 കോടി രൂപയുള്ള 36 കളിക്കാര്‍ക്കായി വാശിയേറിയ ലേലമാണ് പ്രതീക്ഷിക്കുന്നത്. സഞ്ജു സാംസൺ, ബേസില്‍ തന്പി, സച്ചിന്‍ ബേബി, കെ എം ആസിഫ്, ഫാബിദ് അഹമ്മദ്, എസ് മിഥുന്‍, സന്ദീപ് വാര്യര്‍ എന്നിവരടക്കം 15 കേരള താരങ്ങളും പട്ടികയിൽ ഉണ്ട്.