ബംഗലൂരു: ഐപിഎല്‍ താരലേലത്തില്‍ ലോട്ടറിയടിച്ച് മലയാളി താരം കരുണ്‍ നായര്‍. 50 ലക്ഷം അടിസ്ഥാനവിലയുണ്ടായിരുന്ന കരുണിനെ 5.6 കോടി നല്‍കി കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. രാജസ്ഥാന്‍ റോയല്‍സുമായുള്ള കടുത്ത മത്സരത്തിനൊടുവിലാണ് കരുണിനെ പഞ്ചാബ് സ്വന്തമാക്കിയത്.

ഇന്ത്യന്‍ താരം കെഎല്‍ രാഹുലാണ് റെക്കോര്‍ഡ് പ്രതിഫലം സ്വന്തമാക്കിയ മറ്റൊരു കളിക്കാരന്‍. 11 കോടി നല്‍കി കിംഗ്സ് ഇലവന്‍ പഞ്ചാബ് രാഹുലിനെ സ്വന്തമാക്കി. അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനായിരുന്ന ഗൗതം ഗംഭീറിനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കി. ഐപിഎല്‍ ആരംഭ സീസണുകളില്‍ ഡല്‍ഹിയുടെ താരമായിരുന്ന ഗംഭീര്‍.

ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ മുരളി വിജയ്‌യെ ആരും വാങ്ങിയില്ല. ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിനെയും ആരും ലേലത്തില്‍ എടുത്തില്ല.