ഇന്ത്യൻ വനിതാ പേസ് ബൌളര്‍ ജൂലൻ ഗോസ്വാമി അന്താരാഷ്‍ട്ര ട്വന്റി 20യില്‍ നിന്ന് വിരമിച്ചു. ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.
ഇന്ത്യൻ വനിതാ പേസ് ബൌളര്‍ ജൂലൻ ഗോസ്വാമി അന്താരാഷ്‍ട്ര ട്വന്റി 20യില്‍ നിന്ന് വിരമിച്ചു. ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.
2002ലാണ് ജൂലൻ ഗോസ്വാമി അന്താരാഷ്‍ട്ര ക്രിക്കറ്റ് മത‍്സരത്തില്‍ ആദ്യമായി പങ്കെടുക്കുന്നത്. ട്വന്റി 20യില്‍ 68 ടി-20യില്‍ നിന്ന് 56 വിക്കറ്റ് നേടിയിട്ടുണ്ട്. 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. ട്വന്റി 20, ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഏക ഇന്ത്യൻ താരവുമാണ് ജൂലൻ ഗോസ്വാമി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവും ആദ്യമായി 200 വിക്കറ്റ് നേടിയ താരവും ജൂലന്‍ ഗോസ്വാമിയാണ്. 2007ല്‍ ഐസിസി വുമണ്‍ ക്രിക്കറ്റ് താരവുമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആദ്യമായി ഐസിസി വുമണ്‍ ക്രിക്കറ്റ് താരമാകുന്ന ഇന്ത്യൻ താരവുമാണ് ജൂലൻ ഗോസ്വാമി.