പനാജി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ കേരളം നാളെ ആദ്യ മത്സരത്തിനിറങ്ങും. മുന്‍ചാന്പ്യന്‍മാരായ റെയില്‍വേസാണ് കേരളത്തിന്റെ എതിരാളികള്‍. മഹാരാഷ്ട്ര, മിസോറം, പഞ്ചാബ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകള്‍. വി പി ഷാജി പരിശീലിപ്പിക്കുന്ന കേരള ടീമിന്റെ നായകന്‍ ഉസ്മാനാണ്. യോഗ്യതാ റൗണ്ടില്‍ തോല്‍വി അറിയാതെയാണ് കേരളം ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറിയത്. 2004ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി നേടിയത്. കേരളം ആകെ അഞ്ച് തവണ സന്തോഷ് ട്രോഫി നേടിയിട്ടുണ്ട്.