കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ 34-ാം ഏകദിന സെഞ്ചുറിക്കരുത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. 64 പന്തില്‍ അര്‍ദ്ധ സെഞ്ചുറിയിലെത്തിയ കോലി 119 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 41 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.110 റണ്‍സെടുത്ത് വിരാട് കോലിയും 10 റണ്‍സുമായി എംഎസ് ധോണിയുമാണ് ക്രീസില്‍.
അക്കൗണ്ട് തുറക്കും മുമ്പ് ഇന്ത്യക്ക് രോഹിത് ശര്‍മ്മയെ നഷ്ടമായെങ്കിലും അര്‍ധസെഞ്ചുറി നേടിയ ശീഖര്‍ ധവാനും കോലിയുടെ ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ ടീം സ്കോര്‍ 140ല്‍ നില്‍ക്കേ 63 പന്തില്‍ 76 റണ്‍സെടുത്ത ധവാന്‍ പുറത്തായി. പിന്നാലെ 11 റണ്‍സെടുത്ത് രഹാനെയും 14 റണ്‍സുമായി പാണ്ഡ്യയും അടുത്തടുത്ത് പുറത്തായി. എന്നാല്‍ ഒരറ്റത്ത് കോലി തളരാതെ ടീമിനെ നയിക്കുകയായിരുന്നു.
