കഴിഞ്ഞ ദിവസം ചെന്നൈയെ ട്രോളാന്‍ നോക്കി പണി മേടിച്ചത് വിരാട് കോലിയുടെ ബംഗലൂരുവായിരുന്നുവെങ്കില്‍ ഇത്തവണ അജിങ്ക്യാ രഹാനെയുടെ രാജസ്ഥാനെ ട്രോളാന്‍ നോക്കി പണി മേടിച്ചത് അശ്വിന്റെ കിംഗ്സ് ഇലവന്‍ പഞ്ചാബാണ്.
ചണ്ഡീഗഡ്: ഐപിഎല്‍ പോരാട്ടം തുടങ്ങാന്‍ ഒരു മാസം മാത്രം ബാക്കിയിരിക്കെ ടീമുകളും ആരാധകരും തമ്മിലുള്ള സോഷ്യല്‍ മീഡിയ പോരാട്ടം സജീവമായി. കഴിഞ്ഞ ദിവസം ചെന്നൈയെ ട്രോളാന്‍ നോക്കി പണി മേടിച്ചത് വിരാട് കോലിയുടെ ബംഗലൂരുവായിരുന്നുവെങ്കില്‍ ഇത്തവണ അജിങ്ക്യാ രഹാനെയുടെ രാജസ്ഥാനെ ട്രോളാന്‍ നോക്കി പണി മേടിച്ചത് അശ്വിന്റെ കിംഗ്സ് ഇലവന്‍ പഞ്ചാബാണ്.
മാര്‍ച്ച് 25ന് രാജസ്ഥാനെതിരെയാണ് കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ആദ്യ മത്സരം. പുതിയ സീസണിലെ രാജസ്ഥാന്റെ പിങ്ക് ജേഴ്സിയെ കുറിച്ചിട്ട ട്വീറ്റിനെ പരാമര്‍ശിച്ചാ യിരുന്നു പഞ്ചാബിന്റെ ട്രോള്‍. പിങ്ക് ജേഴ്സിയൊക്കെ ആയെങ്കിലും കളി കഴിയുമ്പോള്‍ രാജസ്ഥാന്റെ മുഖം ചുവക്കാതിരുന്നാല്‍ മതിയെന്നായിരുന്നു ആദ്യ മത്സരത്തെക്കുറിച്ച് പഞ്ചാബിന്റെ ട്വീറ്റ്. എന്നാല്‍ പഞ്ചാബ് ഇതുവരെ ജയ്പൂരില്‍ ജയിച്ചിട്ടില്ലെന്ന ചരിത്രം ഓര്‍മിപ്പിച്ചായിരുന്നു രാജസ്ഥാന്റെ മറുപടി.
മാര്‍ച്ച് 25നാണ് രാജസ്ഥാന്‍-പ‍്ചാബ് മത്സരം. ഇരു ടീമുകളുടെയും ആദ്യ മത്സരവുമാണിത്. 2008ലെ ആദ്യ ഐപിഎല്ലില്‍ കിരീടം നേടിയ രാജസ്ഥാന് പിന്നീട് ഇതുവരെ കിരീടത്തില്‍ മുത്തമിടാനായിട്ടില്ല. പഞ്ചാബിനാകട്ടെ ഐപിഎല്‍ കിരീടം ഇതുവരെ കിട്ടാകനിയുമാണ്.
