Asianet News MalayalamAsianet News Malayalam

മലിംഗയ്ക്ക് ഏകദിനത്തില്‍ 300 വിക്കറ്റ്

lasit malinga reaches 300 odi  wickets
Author
First Published Aug 31, 2017, 6:11 PM IST

കൊളംബോ: ശ്രീലങ്കന്‍ ഫാസ്റ്റ് ബോളര്‍ ലസിത് മലിംഗയ്ക്ക് ഏകദിനത്തില്‍ 300 വിക്കറ്റ്. ഇന്ത്യക്കെതിരായ നാലാം ഏകദിനത്തില്‍ വിരാട് കോലിയുടെ വിക്കറ്റ് നേടിയതോടെയാണ് മലിംഗ നേട്ടം സ്വന്തമാക്കിയത്. 203 ഏകദിനങ്ങളില്‍ നിന്നാണ് മലിംഗയുടെ ചരിത്ര നേട്ടം. 300 വിക്കറ്റ് നേടുന്ന 13-ാമത്തെ താരവും നാലാമത്തെ ശ്രീലങ്കന്‍ ക്രിക്കറ്ററുമാണ് മലിംഗ. 
534 വിക്കറ്റുകളുമായി ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് പട്ടികയില്‍ ഒന്നാമത്. ശ്രീലങ്കന്‍ താരങ്ങളായ ചാമിന്ദ വാസും സനത് ജയസൂര്യയും ഏകദിനത്തില്‍ 300ലധികം വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 38 റണ്‍സിന് 6 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ഏകദിനത്തില്‍ മലിംഗയുടെ മികച്ച ബോളിംഗ് പ്രകടനം.

Follow Us:
Download App:
  • android
  • ios