മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പാ ലീഗ് ഫൈനലില്‍. അയാക്‌സ് ആണ് ഫൈനലിലെ എതിരാളികള്‍. രണ്ടാംപാദ സെമിയില്‍ സ്‌പാനിഷ് ക്ലബായ സെല്‍റ്റാ വിഗോയൊട് 1-1ന് സമനില നേടിയാണ് മാന്‍ യു ഫൈനലിലേക്ക് എത്തിയത്. ഫെല്ലനിയാണ് യുണൈറ്റഡിനായി ഗോള്‍ നേടിയത്. സെല്‍റ്റായുടെ ഹോം ഗ്രൗണ്ടില്‍ ഒന്നാം പാദ സെമിയില്‍ യുണൈറ്റഡ് ഒരു ഗോളിന് ജയിച്ചിരുന്നു. ഇതാണ് ഹൗസോ മൗറിഞ്ഞോയുടെ ടീമിന് തുണയായത്.