ദുബായ്: ശശാങ്ക് മനോഹര്‍ ഐ.സി.സി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് തന്റെ രാജിയെന്നാണ് ശശാങ്കറിന്‍റെ വിശദീകരണം. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡായ ബി.സി.സി.ഐ യുടെ പ്രസിഡന്റായിരുന്ന ശശാങ്കര്‍ മനോഹര്‍ കഴിഞ്ഞ വര്‍ഷമാണ് ആ സ്ഥാനം രാജിവെച്ച് ഐ.സി.സി യുടെ തലപ്പത്തെത്തുന്നത്.

ക്രിക്കറ്റ് ഭരണത്തില്‍ നല്ലപേരുള്ള ശശാങ്ക് മനോഹര്‍ എതിരില്ലാതെയാണ് ഐ.സി.സി യുടെ തലപ്പത്തെത്തിയത്. ഐ.സി.സി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സണാണ് ശശാങ്ക് മനോഹര്‍ രാജിക്കത്ത് നല്‍കിയത്. ക്രിക്കറ്റിനുവേണ്ടി തനിക്ക് ചെയ്യാവുന്നതിന്റെ പരാമവധി ചെയ്തുവെന്നും രാജിക്കത്തില്‍ ശശാങ്കര്‍ മനോഹര്‍ വ്യക്തമാക്കിയിട്ടുണ്ട്.