രണ്ട് ഓസ്‌ട്രേലിയന്‍ ടീമുകള്‍ ഒരേ ദിവസം പരാജയപ്പെടുന്നത് തനിക്ക് ഒരു ബിയറിന്‍റെ സന്തോഷം തരുന്നുവെന്നാണ് മുന്‍ ഇംഗ്ലീഷ് നായകന്‍ പറയുന്നത്...
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് ഇത് അത്ര നല്ല കാലമല്ല. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തും ഉപനായകന്‍ ഡേവിഡ് വാര്‍ണറും വിലക്ക് നേരിടുമ്പോള്‍ തുടര്‍ തോല്‍വികള്‍. കഴിഞ്ഞ ദിവസം ടി20യില്‍ പുരുഷ ടീം ദക്ഷിണാഫ്രിക്കയ്ക്കെതിരെയും വനിതകള്‍ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെയും പരാജയപ്പെട്ടു. പുരുഷ ടീമിന്‍റെ തോല്‍വി ഇന്ത്യക്കെതിരായ പരമ്പരക്ക് മുന്‍പ് ഓസീസിന് തിരിച്ചടിയാണ്.
തോറ്റമ്പി നല്‍ക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിനെ വീണ്ടും പ്രതിരോധത്തിലാക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണിന്‍റെ വാക്കുകള്‍. 'ഒരേദിനം രണ്ട് ഓസീസ് ടീമുകള്‍ പരാജയപ്പെടുന്നത് ഒരു ബിയറിന്‍റെ സന്തോഷം നല്‍കുന്നു'... ഓസ്‌ട്രേലിയയുടെ ബന്ധവൈരികളായ ഇംഗ്ലണ്ട് ടീമിന്‍റെ മുന്‍ നായകന്‍ ട്വീറ്റ് ചെയ്തു. ഇന്ത്യക്കെതിരായ പരമ്പരയില്‍ മാത്രമല്ല ആഷസിലും ഓസീസിന് ഈ വോണിന്‍റെ കളിയാക്കലിന് മറുപടി പറയേണ്ടതുണ്ട്.
