കൊളംബോ: ഇന്ത്യന്‍ താരം എം.എസ് ധോണിക്ക് ലോകറെക്കോര്‍ഡ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്ന ലോകത്തെ ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് ധോണി സ്വന്തമാക്കിയത്. ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിനത്തിലായിരുന്നു ധോണിയുടെ നേട്ടം.

ചാഹല്‍ എറിഞ്ഞ 45-ാം ഓവറില്‍ അവസാന പന്തില്‍ അഖില ധനഞ്ജയയെ പുറത്താക്കിയായിരുന്നു ധോണിയുടെ റെക്കോര്‍ഡ് നേട്ടം. ലങ്കയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ സംഗക്കാരയുടെ ഏറ്റവും കൂടുതല്‍ സ്റ്റമ്പിംഗ് എന്ന റിക്കാര്‍ഡും ധോണി പിഴുതു. സംഗയുടെ 99 സ്റ്റമ്പിംഗാണ് ധോണിയുടെ സെഞ്ചുറിയില്‍ ചെറുതായത്.