വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ദിനേശ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്തിനെ ഉള്‍പ്പെടുത്താനുള്ള കാരണം വിശദീകരിച്ച് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. ലോകകപ്പിന് മുമ്പ് രണ്ടാം വിക്കറ്റ് കീപ്പര്‍ ആരാകണമെന്നകാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനായാണ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് പ്രസാദ് പറ‌ഞ്ഞു. 

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ദിനേശ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്തിനെ ഉള്‍പ്പെടുത്താനുള്ള കാരണം വിശദീകരിച്ച് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. ലോകകപ്പിന് മുമ്പ് രണ്ടാം വിക്കറ്റ് കീപ്പര്‍ ആരാകണമെന്നകാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനായാണ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് പ്രസാദ് പറ‌ഞ്ഞു.

ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ആരാണെന്നതിനെക്കുറിച്ച് സംശയങ്ങളൊന്നുമില്ല. എന്നാല്‍ ലോകകപ്പ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍ ആരായിരിക്കണമെന്നകാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതുണ്ട്. ദിനേശ് കാര്‍ത്തിക്കിനെ പരീക്ഷിച്ചു. ഇനി പന്തിന്റെ ഊഴമാണ്. ഇതിനുശേഷം അന്തിമ തീരുമാനമെടുക്കും-പ്രസാദ് പറഞ്ഞു.

ഇന്ത്യക്കായി ടെസ്റ്റിലും ട്വന്റി-20യിലും കളിച്ചിട്ടുള്ള പന്ത് ആദ്യമായാണ് ഏകദിന ടീമില്‍ കളിക്കാനിറങ്ങുന്നത്. ലോകകപ്പ് ടീമില്‍ ധോണി തന്നെയാവും ഇന്ത്യയുടെ ഒന്നാം നമ്പര്‍ കീപ്പറെന്നും പ്രസാദിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു.