മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ ബാറ്റിംഗിനിടെയാണ് പെയ്നും ഫിഞ്ചും ചേര്‍ന്ന് മെല്‍ബണിലെ വലിയ ഗ്രൗണ്ടില്‍ സിക്സറടിക്കാന്‍ രോഹിത്തിനെ വെല്ലുവിളിച്ചത്. സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത പെയ്നിന്റെയും ഫിഞ്ചിന്റെയും സംഭാഷണങ്ങളിലാണ് രോഹിത്തിനെ പ്രകോപിപ്പിക്കാനായി ഓസീസ് ശ്രമിക്കുന്നത് വ്യക്തമായി കേള്‍ക്കാനാവുന്നത്. 

മുംബൈ: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മയെ സിക്സടിക്കാന്‍ വെല്ലുവിളിച്ച ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയ്ന് മറുപടിയുമായി മുംബൈ ഇന്ത്യന്‍സ്. ചുറ്റുപാടും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ ധ്യാനത്തിലിരിക്കുന്ന രോഹിത്തിന്റെ ഇമോജിയാണ് പെയ്നിന്റെ വെല്ലുവിളിക്ക് മുംബൈ മറുപടിയായി നല്‍കിയത്.

Scroll to load tweet…

മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ ബാറ്റിംഗിനിടെയാണ് പെയ്നും ഫിഞ്ചും ചേര്‍ന്ന് മെല്‍ബണിലെ വലിയ ഗ്രൗണ്ടില്‍ സിക്സറടിക്കാന്‍ രോഹിത്തിനെ വെല്ലുവിളിച്ചത്. സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത പെയ്നിന്റെയും ഫിഞ്ചിന്റെയും സംഭാഷണങ്ങളിലാണ് രോഹിത്തിനെ പ്രകോപിപ്പിക്കാനായി ഓസീസ് ശ്രമിക്കുന്നത് വ്യക്തമായി കേള്‍ക്കാനാവുന്നത്.

Also Read: ഹിറ്റ്മാനെ വെല്ലുവിളിച്ച് ഓസീസ് ക്യാപ്റ്റന്‍; മെല്‍ബണില്‍ സിക്സടിച്ചാല്‍ ഐപിഎല്ലില്‍ മുംബൈയെ പിന്തുണക്കാം

ഫിഞ്ചിനോട് പെയ്ന്‍, നിങ്ങള്‍ ഐപിഎല്ലില്‍ ഒരുവിധം എല്ലാ ടീമിനും കളിച്ചിട്ടുണ്ടല്ലേ, ബംഗലൂരുവിന് ഒഴികെ എന്നായിരുന്നു അപ്പോള്‍ ഫിഞ്ചിന്റെ മറുപടി. ബംഗലൂരുവിന് ഒഴികെ മാത്രമോ എന്നായിരുന്നു അപ്പോള്‍ പെയ്നിന്റെ മറു ചോദ്യം. ഇതിനുശേഷമായിരുന്നു രോഹിത്തിനോട് മെല്‍ബണില്‍ സിക്സടിക്കാനുള്ള വെല്ലുവിളി. എന്തായാലും പെയ്നിന്റെ പ്രകോപനത്തില്‍ വീഴാതിരുന്ന രോഹിത് 63 റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ച് ബൗണ്ടറികള്‍ സഹിതമാണ് രോഹിത് 63 റണ്‍സടിച്ചത്.