തിരുവനന്തപുരം: ഇന്നിംഗ്സ് ലീഡിലൂടെ രഞ്ജി ട്രോഫി സെമിയിലെത്തുകയാണ് കേരളത്തിന്‍റെ ലക്ഷ്യമെന്ന് നായകന്‍ സച്ചിന്‍ ബേബി. വിദര്‍ഭയ്ക്കെതിരായ മത്സരത്തില്‍ സ്പിന്നര്‍മാര്‍ക്ക് പ്രാധാന്യം നല്‍കിയേക്കുമെന്നും സച്ചിന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡിസംബര്‍ ഏഴിന് സൂററ്റിലാണ് വിദര്‍ഭയ്ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍.
സൂററ്റിലെ പിച്ച് വിലയിരുത്തിയ ശേഷമേ തന്ത്രങ്ങളില്‍ അന്തിമ തീരുമാനമെടുക്കൂ. കോച്ച് ഡേവ് വാട്ട്മോര്‍ പുതിയ കളിക്കാരെ പ്രോത്സാഹിക്കാനും പരിചയ സമ്പന്നരെ കൃത്യമായി വിനിയോഗിക്കാനും കാണിക്കുന്ന ഊര്‍ജമാണ് ടീമിന്‍റെ ശക്തി. രഞ്ജി ജേതാക്കളായ ശേഷം ഇറാനി ട്രോഫിയില്‍ ടോസിനായി ഗ്രൗണ്ടിലിറങ്ങുന്നതാണ് സ്വപ്നമെന്നും സച്ചിന്‍ ബേബി പറഞ്ഞു.
