ബെഞ്ചിലിരിക്കുന്നവര്‍ക്ക് വലിയ പരിചയസമ്പത്ത് ഇല്ലാത്തതിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച ടീമിനെ ഇന്ത്യ നിലനിര്‍ത്തിയേക്കും.

കൊളംബോ: ത്രിരാഷ്ട്ര ട്വന്‍റി 20 പരമ്പരയിൽ രണ്ടാം ജയം തേടി ഇന്ത്യ ഇന്ന് ഇറങ്ങും. ആതിഥേയരായ ശ്രീലങ്കയാണ് എതിരാളികള്‍. രാത്രി ഏഴിന് കൊളംബോയിൽ കളി തുടങ്ങും. പരമ്പരയുടെ രണ്ടാം പകുതി തുടങ്ങുമ്പോള്‍ ഓരോ ജയവുമായി മൂന്ന് ടീമുകളും ഫൈനല്‍ പ്രതീക്ഷയിലാണ്. ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിലെ തോൽവിക്ക് പകരം വീട്ടുക മാത്രമല്ല ,ഫൈനലിലേക്കുള്ള വഴി തുറക്കുക കൂടിയാണ് ടീം ഇന്ത്യുടെ ലക്ഷ്യം.

ബെഞ്ചിലിരിക്കുന്നവര്‍ക്ക് വലിയ പരിചയസമ്പത്ത് ഇല്ലാത്തതിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച ടീമിനെ ഇന്ത്യ നിലനിര്‍ത്തിയേക്കും. ആദ്യ 2 മത്സരങ്ങളിലും അര്‍ധസെഞ്ച്വറി നേടിയ ശിഖര്‍ ധവാന്‍ നൽകുന്ന മികച്ച തുടക്കം മുതലാക്കാന്‍ മധ്യനിരക്ക് കഴിയാതെ പോകുന്നത് ഇന്ത്യക്ക് ക്ഷീണമാണ്, അവസാന 10 ട്വന്റി-20 ഇന്നിംഗ്സില്‍ ഒരിക്കല്‍ മാത്രം 30 കടന്ന നായകന്‍ രോഹിത് ശര്‍മ്മയുടെ ഫോമിനേക്കുറിച്ചും ആരാധര്‍ക്ക് ആശങ്കയുണ്ട്.

കുറഞ്ഞ ഓവര്‍ നിരക്കിന് സസ്പെന്‍ഷനിലായ നായകന്‍ ദിനേശ് ചാന്ദിമലിന് പകരം തിസാര പെരേര ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ആകും. റൺ ഒഴുക്ക് തടയുന്നതിനായി പേസര്‍ സുരംഗ ലക്മലിനെതിരിച്ചുവിളിക്കുന്നത് പരിഗണനയിലുണ്ട്. കഴിഞ്ഞ മത്സരങ്ങളിലേതു പോലെ കുശാൽ പെരേര അടിച്ചു തകര്‍ത്താൽ ആതിഥേയര്‍ക്ക് കുശാലാകും. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമാണ് പരമ്പരയിൽ ഇതുവരെയും ജയിച്ചത്