പാരീസ്: ആരാധകര്‍ കാത്തിരിക്കുന്ന റോജര്‍ ഫെഡറര്‍-റാഫേല്‍ നദാല്‍ പോരാട്ടം ഇത്തവണ ഫ്രഞ്ച് ഓപ്പണില്‍ കാണാനാവില്ല. ഫ്രഞ്ച് ഓപ്പണില്‍ കളിക്കില്ലെന്ന് റോജര്‍ ഫെഡറര്‍ വ്യക്തമാക്കി. ഗ്രാസ്കോര്‍ട്ട്, ഹാര്‍ഡ് കോര്‍ട്ട് സീസണുകളില്‍ ശ്രദ്ധിക്കാനാണ് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്‍മാറുന്നതെന്ന് ഫെഡറര്‍ അറിയിച്ചു.
18 തവണ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യനായിട്ടുള്ള ഫെഡറര്‍ 2009ല്‍ മാത്രമാണ് ഫ്രഞ്ച് ഓപ്പണ്‍ ജയിച്ചിട്ടുള്ളത്.കഴിഞ്ഞ വര്‍ഷവും കാല്‍മുട്ടിനേറ്റ പരിക്ക് കാരണം ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ കളച്ചിരുന്നില്ല. 35കാരനായ ഫെഡറര്‍ ഈ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഇന്ത്യാന വെല്‍സ്, മയാമി കിരീടങ്ങള്‍ നേടിയിരുന്നു.
മയാമിക്ക് ശേഷം വിശ്രമത്തിലായിരുന്ന ഫെഡറര്‍ ഫ്രഞ്ച് ഓപ്പണില്‍ കളിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.അടുത്ത തിങ്കളാഴ്ചയാണ് ഫ്രഞ്ച് ഓപ്പണ്‍ തുടങ്ങുന്നത്.
