ബ്രൂണേസ് അയേസ്: റിയോ ഒളിംപിക്സിനുളള അർജന്‍റൈൻ ടീമിൽ ലിയണൽ മെസ്സി ഉണ്ടാവില്ല. കോപ്പ അമേരിക്കയ്ക്ക് ശേഷം മെസ്സിക്ക് വിശ്രമം നൽകുമെന്ന് കോച്ച് ജെറാർഡോ മാർട്ടിനോ പറഞ്ഞു. ഒളിംപിക്സിനുള്ള ഒൻപത് താരങ്ങളെ മാത്രമേ അർജന്‍റീന ഇതുവരെ തെരഞ്ഞെടുത്തിട്ടുള്ളൂ.
ബാക്കി കളിക്കാരെ കോപ്പയ്ക്ക് ശേഷം പ്രഖ്യാപിക്കും. 2004ലും 2008ലും അർജന്‍റീന ഒളിംപിക് സ്വർണം നേടിയിട്ടുണ്ട്. 2008ലെ ബെയ്ജിംഗ് ഒളിംപ്ക്സിൽ സ്വർണം നേടിയ ടീമിലെ അംഗമാണ് മെസ്സി.
