ഇന്ത്യന്‍ താരങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ വലിയ ആരാധക പിന്തുണയാണുള്ളത്
ലാഹോര്: ക്രിക്കറ്റിലെ പാരമ്പര്യവൈരികള് എന്നറിയപ്പെടുന്ന ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരങ്ങള് നിര്ത്തിവെച്ചിട്ട് നാളുകളായി. നയതന്ത്രബന്ധത്തിലെ വിള്ളലാണ് ഇരു രാജ്യങ്ങള്ക്കുമിടയിലെ ക്രിക്കറ്റിന് താല്ക്കാലിക വിരാമമിടാനുള്ള കാരണങ്ങളിലൊന്ന്. എന്നാല് വീണ്ടുമൊരു ഇന്ത്യ-പാക്കിസ്ഥാന് ക്രിക്കറ്റ് മത്സരം കാണാന് ആഗ്രഹിക്കുന്നവരാണ് ആരാധകരിലധികവും.
പാക്കിസ്ഥാന് സൂപ്പര് ലീഗില് കഴിഞ്ഞ ദിവസം ഉയര്ന്ന ബാനര് ഇന്ത്യന് താരങ്ങള്ക്ക് പാക്കിസ്ഥാനിലുള്ള വലിയ പിന്തുണയാണ് വ്യക്തമാക്കിയത്.
ഇന്ത്യന് നായകന് വിരാട് കോലി പിഎസ്എല്ലില് കളിക്കുന്നത് കാണാന് ആഗ്രഹിക്കുന്നു എന്നെഴുതിയ ബാനറാണ് ആരാധകര് ഉയര്ത്തിക്കാട്ടിയത്. കോലിയും ധോണിയും അടക്കമുള്ള ഇന്ത്യന് താരങ്ങള്ക്ക് പാക്കിസ്ഥാനില് വളരെയേറെ ആരാധകരുണ്ട്.
എന്നാല് ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം പോലും അനശ്ചിതത്വത്തില് നില്ക്കുമ്പോള് പാക്കിസ്താനില് ഇന്ത്യന് താരങ്ങള് കളിക്കുക അത്രയെളുപ്പമല്ല. ഇന്ത്യന് താരങ്ങള്ക്ക് വിദേശ ടി20 ലീഗുകളില് കളിക്കുന്നതിനുള്ള ബിസിസിഐയുടെ നിയന്ത്രണങ്ങളും സുരക്ഷാപ്രശ്നങ്ങളും ഇതിന് കാരണമാണ്. അതോടൊപ്പം രാജ്യങ്ങള്ക്കിടയില് നയതന്ത്രബന്ധങ്ങളില് നിലനില്ക്കുന്ന വിള്ളലും തിരിച്ചടിയാണ്.
