ഒഴിഞ്ഞ ഗ്യാലറികളില്‍ നടക്കുന്ന മത്സരങ്ങളെയാണ് ഇന്ത്യന്‍ ആരാധകര്‍ കളിയാക്കിക്കൊല്ലുന്നത്
മുംബൈ: ഇന്ത്യയിലെ ഐപിഎല്ലിന് ബദലായി പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്ഡ് തുടങ്ങിയ ട്വന്റി-20 ലീഗാണ് പാക്കിസ്ഥാന് സൂപ്പര് ലീഗ്. ഐപിഎല്ലിനോളം ഗ്ലാമര്ഞ ഇല്ലെങ്കിലും ലോക ക്രിക്കറ്റിലെ ശ്രദ്ധേയരായ പലതാരങ്ങളും അവിടെ കളിക്കുന്നുമുണ്ട്. എന്നാല് ഇപ്പോള് നടക്കുന്ന പിഎസ്എല് മത്സരങ്ങള് ഇന്ത്യന് ആരാധകര്ക്ക് ട്രോളിനുള്ള മരുന്നിട്ടിരിക്കുകയാണ്.
ഒഴിഞ്ഞ ഗ്യാലറികളില് നടക്കുന്ന മത്സരങ്ങളെയാണ് ഇന്ത്യന് ആരാധകര് കളിയാക്കിക്കൊല്ലുന്നത്. ഐപിഎല് താര ലേലത്തില് പങ്കെടുത്ത കളിക്കാരുടെ എണ്ണം കാണികള് പോലും പിഎസ്എല് കാണാനായി സ്റ്റേഡിയത്തിലെത്തുന്നില്ലെന്നാണ് ആരാധകര് പറയുന്നത്.
