റാഞ്ചി: ചേതേശ്വര്‍ പൂജാരയുടെ വിസ്മയിപ്പിക്കുന്ന ക്യാച്ചായിരുന്നു ഓസ്ട്രേലിയ്ക്ക് എതിരായ മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനത്തിലെ മികച്ച കാഴ്ച.
ഓസീസ് ഇന്നിംഗ്‌സിന്റെ 25 ഓവറിലായിരുന്നു ക്യാച്ച്. ഓസ്ട്രേലിയ 89ന് രണ്ട് എന്ന നിലയിലും. അശ്വിന്റെ പന്ത് പ്രതിരോധിക്കാനുള്ള മാര്‍ഷിന്റെ നീക്കം പിഴച്ചു. ബാറ്റിലുരുമിയ പന്ത് ലെഗ്‌സൈഡിലേക്ക് ഉയര്‍ന്നപ്പോള്‍ ഗള്ളിയില്‍ നിന്നിരുന്ന പൂജാര പറന്ന് അത് കൈയ്യിലാക്കി.

ടീം ഇന്ത്യ ഔട്ടിനായി അപ്പീല്‍ വിളിച്ചെങ്കിലും അമ്പയര്‍ ഔട്ട് നല്‍കിയില്ല. പൂജാരയില്‍ വിശ്വാസമര്‍പ്പിച്ച് കോഹ്ലി ഡിആര്‍എസ് അവശ്യപ്പെട്ടു. റിവ്യൂ വന്നപ്പോള്‍ ഷോണ്‍ മാര്‍ഷ് ഔട്ട്.