Asianet News MalayalamAsianet News Malayalam

പുല്‍വാമയില്‍ മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന് സെവാഗ്

അവര്‍ക്കായി എന്തു ചെയ്താലും അതൊന്നും അധികമാവില്ല, എങ്കിലും എന്നെക്കൊണ്ടാവുന്നത് ചെയ്യാന്‍ ശ്രമിക്കുന്നു. മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാന്‍ തയാറാണ്.

Pulwama terror attack Virender Sehwag offers to take care of education martyrs children
Author
Delhi, First Published Feb 16, 2019, 5:21 PM IST

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന് വാഗ്ദാനവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. എന്തു ചെയ്താലും അതൊന്നും അധികമാവില്ല, എങ്കിലും എന്നെക്കൊണ്ടാവുന്നത് ചെയ്യാന്‍ ശ്രമിക്കുന്നു. മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാന്‍ തയാറാണ്. അവര്‍ക്ക് തന്റെ സെവാഗ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ വിദ്യാഭ്യാസം നല്‍കാനും ഒരുക്കമാണെന്നും സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ഹരിയാന പോലീസ് ഉദ്യോഗസ്ഥനായ ബോക്സിംഗ് താരം വിജേന്ദര്‍ സിംഗ് തന്റെ ഒരു മാസത്തെ ശമ്പളം മരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് അറിയിച്ചു. മരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ സഹായിക്കാന്‍ എല്ലാവരും രംഗത്തുവരണമെന്നും വിജേന്ദര്‍ അഭ്യര്‍ഥിച്ചു.

മരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് പിന്തുണയുമായി സച്ചിനും കോലിയും അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ ഒരു മലയാളി ജവാനടക്കം 40 സിആര്‍പിഎഫ് സൈനികരാണ് വീരമൃത്യു വരിച്ചത്.

Follow Us:
Download App:
  • android
  • ios