തമിഴ്നാടിനു വേണ്ടി രഞ്ജി ട്രോഫി മത്സരത്തില്‍ പങ്കെടുക്കാന്‍ ആര്‍ അശ്വിന്‍. ആന്ധ്രപ്രദേശിനെതിരെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പന്തെറിയാനാണ് ആര്‍ അശ്വിനെത്തുക.
2015- 2016 സീസണില്‍ വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്നാടിന്റെ നായകനായിരുന്നു അശ്വിന്‍. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ കൗണ്ടി മത്സരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് ആര്‍ അശ്വിന്‍. കഴിഞ്ഞ മത്സരത്തില്‍ 82 റണ്‍സെടുത്തു അശ്വിന്‍ മികവ് കാട്ടിയിരുന്നു.
