ഇറാനി കപ്പ്: ജഡേജയ്‍ക്ക് പകരം ആര്‍ അശ്വിൻ

ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ആര്‍ അശ്വിനെ ഉള്‍പ്പെടുത്തി. രവിന്ദ്ര ജഡേജയ്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്നാണ് അശ്വിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാഗ്പൂരില്‍ 14 മുതല്‍ 18 വരെയാണ് ഇറാനി കപ്പ് മത്സരങ്ങള്‍ നടക്കുക. രഞ്ജി ട്രോഫി ചാമ്പ്യൻമാരായ വിദര്‍ഭയുമായാണ് അശ്വിൻ ഏറ്റുമുട്ടുക.

അശ്വിൻ ഏറ്റവും ഒടുവിലായി ഇന്ത്യൻ ഏകദിന ടീമില്‍ കളിച്ചത് ജൂണ്‍ 2017ലായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനിതിരെയുള്ള ചാമ്പ്യൻസ് ട്രോഫിയില്‍.