Asianet News MalayalamAsianet News Malayalam

രാഹുല്‍ ദ്രാവിഡിനെ മറികടന്ന് രോഹിത് ശര്‍മ്മ

rohith sharma overtake rahul dravid
Author
First Published Dec 10, 2017, 6:15 PM IST

ധര്‍മ്മശാല: ഏകദിനത്തില്‍ ഇന്ത്യയുടെ 24-ാം നായകനാണ് രോഹിത് ശര്‍മ്മ. 2007ല്‍ അരങ്ങേറ്റം കുറിച്ച രോഹിത് 171-ാം മത്സരത്തിലാണ് നായകന്‍റെ തൊപ്പിയണിഞ്ഞത്. തന്‍റെ 217-ാം ഏകദിന മത്സരത്തില്‍ നായകനായ അനില്‍ കുംബ്ലയാണ് കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ശേഷം നായകനായ ഇന്ത്യന്‍ താരം. എന്നാല്‍ 138-ാം മത്സരത്തില്‍ നായകനായ രാഹുല്‍ ദ്രാവിഡിനെ മറികടക്കാന്‍ രോഹിതിനായി. 

വിരാട് കോലി 105-ാം മത്സരത്തിലും സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍ 120-ാം മത്സരത്തിലും നായകനായി. അതേസമയം 300ലധികം ഏകദിന മത്സരങ്ങള്‍ കളിച്ച യുവരാജ് സിംഗിനെ പോലുള്ള താരങ്ങള്‍ക്ക് ഇതുവരെ നായകനാകാന്‍ അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ ശ്രീലങ്കയോട് തോറ്റതോടെ നായകനായ ആദ്യ മത്സരത്തില്‍ നാണംകെട്ട് മൈതാനം വിടേണ്ടിവന്നു രോഹിതിന്. 
 

Follow Us:
Download App:
  • android
  • ios