ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ബാറ്റിന്റെ ചൂടറിയാത്ത ബൗളര്‍മാര്‍ ലോകക്രിക്കറ്റില്‍ ഉണ്ടാവില്ല. പക്ഷേ സച്ചിന്‍ ഭയന്നിരുന്ന ചില ബൗളര്‍മാരും ഉണ്ടായിരുന്നു. സച്ചിന്‍ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ഫാസ്റ്റ് ബൗളര്‍മാരോ സ്പിന്‍ മാന്ത്രികരോ ആയിരുന്നില്ല അവര്‍ എന്നതാണ് ഏറെ കൗതുകം
ഒരു പ്രമോഷനല്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടയിലായിരുന്നു സച്ചിന്‍ തന്‍റെ ഭയം വെളിപ്പെടുത്തിയത്.
സച്ചിന്‍റെ തന്നെ വാക്കുകളിലേക്ക്. 1989 ല്‍ ഞാന്‍ എന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുമ്പോള്‍ മുതല്‍ കുറഞ്ഞത് 25 ഓളം ലോകോത്തര ബൗളര്‍മാരെ നേരിട്ടുണ്ട്. എന്നാല്‍ എല്ലാവര്‍ക്കുമെതിരെ ഞാനെന്റെ ബാറ്റിംഗ് ആസ്വദിച്ചിട്ടില്ല.
അന്തരിച്ച മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടറും ക്യാപ്റ്റനുമായ ഹന്‍സി ക്രോണ്യെ അങ്ങനെയൊരാള്‍ ആയിരുന്നു. പലവട്ടം ഞാന്‍ ക്രോണ്യെക്കു മുന്നില്‍ പുറത്തായി. അദ്ദേഹം പന്തെറിയാന്‍ എത്തുമ്പോള്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നില്‍ക്കുന്നതാണ് നല്ലതെന്നു ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സഹ ബാറ്റ്‌സ്മാനോട് ഞാന്‍ പറയും, അലന്‍ ഡൊണാള്‍ഡോ ഷോണ്‍ പൊള്ളോക്കോ ആണെങ്കില്‍ ഞാന്‍ കൈകാര്യം ചെയ്‌തോളാം, ഹന്‍സി ആണെങ്കില്‍ നിങ്ങള്‍ കൂടുതല്‍ സ്‌ട്രൈക് എടുത്തുകൊള്ളണം.
സച്ചിന്‍റെ തന്നെ വാക്കുകള്‍ ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് കൗതുക വാര്‍ത്തയായിരിക്കുകയാണ്.
