തിരുവനന്തപുരം: മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30നു മുഖ്യമന്ത്രിയുടെ ചേംബറിലാണുചര്‍ച്ച. 

കേരളത്തിന്‍റെ കായികരംഗത്ത് പ്രത്യേകിച്ച് ഫുട്‌ബോള്‍ മേഖലയിലെ പുതിയ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണു സച്ചിന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നത്. കേരള ബ്ലാസ്റ്റേര്‍സ് ടീം ഉടമയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 

നാളെ കേരള ബ്ലാസ്റ്റേര്‍സിന്‍റെ പുതിയ ഓഹരി പങ്കാളികളെയും സച്ചിന്‍ പ്രഖ്യാപിക്കും. ചലച്ചിത്രതാരങ്ങളായ നാഗാര്‍ജ്ജുന, ചിരഞ്ജീവി എന്നിവരും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നുമെന്നാണ് റിപ്പോര്‍ട്ട്.