കൊളംബോ: ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും എന്ന് പറയാറുണ്ട്. അത് അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റില്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് വീരാട് കോലി എന്ന ബാറ്റ്സ്മാന്‍. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോലിക്ക് മുന്നില്‍ ഓരോന്നായി വഴിമാറുന്നു. ഒരിക്കലും തകര്‍ക്കപ്പെടില്ലെന്നു കരുതിയ സച്ചിന്‍റെ ഒരോ റെക്കോര്‍ഡിനും കോലിയുടെ ഭീഷണിയായുകയാണ്. നിലവിലെ ഫോം തുടര്‍ന്നാല്‍ ഏകദിനത്തില്‍ കൂടുതല്‍ സെഞ്ചുറിയും റണ്‍സുമെന്ന റെക്കോര്‍ഡ് സച്ചിന്‍റെ റെക്കോര്‍ഡ് കോലിക്ക് അനായാസം തകര്‍ക്കാം.
സച്ചിന്‍ 463 ഏകദിന മല്‍സരങ്ങളില്‍ നിന്ന് 49 സെഞ്ചുറികള്‍ നേടിയപ്പോള്‍ കോലി വെറും 194 മല്‍സരങ്ങളില്‍ 30 സെഞ്ചുറികള്‍ കുറിച്ചു. സച്ചിന്‍ 196 ഏകദിനങ്ങളില്‍ നിന്നാണ് 7000 റണ്‍സ് നേടിയെങ്കില്‍ കോലി 194 മല്‍സരങ്ങളില്‍ 8587 റണ്‍സ് കണ്ടെത്തിയത് സച്ചിനെ മറികടക്കാനുള്ള കോലിയുടെ സാധ്യത കൂട്ടുന്നു. സച്ചിന്‍റെ അന്താരാഷ്ട്ര കരിയറിന്‍റെ പാതി പോലും പിന്നിടാത്ത കോലി 9 വര്‍ഷം കൊണ്ടാണ് ഈ നേട്ടങ്ങളിലെത്തിയത് എന്നതും ശ്രദ്ധേയം.
ഏകദിനത്തില്‍ 30 സെഞ്ചുറികള്‍ നേടിയതോടെ റിക്കി പോണ്ടിംഗിനൊപ്പെം സെഞ്ചുറി വേട്ടയില്‍ രണ്ടാമതാണ് കോലിയിപ്പോള്‍. 17 വര്‍ഷം കളിച്ച പോണ്ടിംഗ് 375 മല്‍സരങ്ങളില്‍ നിന്നാണ് 30 സെഞ്ചുറികള്‍ നേടിയത്. എന്നാല്‍ വെറും 194 മല്‍സരങ്ങളില്‍ കോലി ഈ നേട്ടത്തിനൊപ്പമെത്തി. 300 മല്‍സരങ്ങള്‍ പിന്നിടും മുമ്പേ സച്ചിന്‍റെ സെഞ്ചുറി നേട്ടം കേലി മറികടക്കുമെന്ന് കണക്കുകള്‍ പറയുന്നു.
സച്ചിന്‍ 463 ഏകദിന മല്‍സരങ്ങളില്‍ നിന്ന് 44.83 ശരാശരിയില്‍ സച്ചിന്‍ 18426 റണ്‍സ് നേടിയപ്പോള്‍ കോലി 55.76 ശരാശരിയില്‍ 8587 റണ്‍സ് കണ്ടത്തിയാണ് കുതിക്കുന്നത്. റണ്‍ വേട്ടയില്‍ കോലിക്ക് ഭീഷണിയാകുമെന്ന് കരുതിയ ഹാഷിം അംലയും ഡിവില്ലേഴ്സും വളരെ പിന്നിലായിക്കഴിഞ്ഞു. ഏകദിനത്തില്‍ വേഗതയില്‍ 2000,3000,4000,5000,6000,7000 റണ്‍സ് നേടിയത് അംലയാണ്. എന്നാല്‍ 8000 ക്ലബ്ബിലെത്തിയപ്പോള്‍ ഇരുവരെയും കോലി അനായാസം പിന്തള്ളി.
182 ഇന്നിംഗ്സുകളില്‍ 8000 പിന്നിട്ട ഡിവില്ലേഴ്സിന്‍റെ റെക്കോര്‍ഡ് 175 ഇന്നിംഗ്സുകളില്‍ കോലി മറികടന്നു. 205 ഇന്നിംഗസുകളില്‍ നിന്ന് 9000 നേടിയ ഡിവില്ലിയേഴ്സാണ് വേഗതയില്‍ 9000 ക്ലബിലെത്തി താരം. എന്നാല്‍ 42 ഇന്നിംഗ്സുകളില്‍ നിന്ന് 413 റണ്‍സ് കൂടി നേടിയാല്‍ കോലിക്ക് ആ റെക്കോര്‍ഡും മറികടക്കാം. അതായത് കോലിക്ക് മുന്നില്‍ ഡിവില്ലിയേഴ്സിന്‍റെ റെക്കോര്‍ഡ് തകരുമെന്നുറപ്പ്. പിന്നെയുള്ളത് സച്ചിന്‍റെ 10000 ക്ലബ്ബിലെ റെക്കോര്‍ഡു മാത്രം.
259 ഇന്നിംഗ്സുകളില്‍ നിന്ന് 10000 റണ്‍സിലെത്തിയ സച്ചിന്‍റെ നേട്ടം കോലിക്ക് മറികടക്കാന്‍ 70ലേറെ ഇന്നിംഗസുകള്‍ ബാക്കിയുണ്ട്. സ്കോര്‍ പിന്തുടരുമ്പോള്‍ കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടം ഇപ്പോള്‍ തന്നെ കോലിക്കാപ്പമുണ്ട്. പറഞ്ഞുവരുന്നത് കോലി സച്ചിന്‍റെ ഏകദിന റെക്കോര്‍ഡുകള്‍ തകര്‍ക്കും എന്നു തന്നെ. അംലയും ഡിവില്ലേഴ്സും കരിയര്‍ അവസാനിപ്പിക്കാന്‍ ആലോചിക്കുമ്പോള്‍ കോലി മാത്രമാണ് സച്ചിന് ഭിഷണി.
