ദില്ലി: ശിഖര്‍ ധവാനെ പുറത്താക്കാനുള്ള ശ്രമത്തില്‍ കാലിലെ ഷൂസ് പോയത് പോലും ശ്രീലങ്കന്‍ താരം സുരംഗ ലക്മല്‍ അറിഞ്ഞില്ല. ക്യാച്ച് എടുത്ത് കഴിഞ്ഞപ്പോളാണ് അഴിഞ്ഞ് കിടക്കുന്ന ഷൂ ലക്മല്‍ ശ്രദ്ധിക്കുന്നത് പിന്നെ ചിരിയായി. ആ ചിരി ഗ്യാലറിയിലും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും പടരുകയാണ്. 

ദില്ലി ഫിറോസ് ഷാ കോട്‍ലാ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ ശ്രീലങ്ക മൂന്നാം ടെസ്റ്റിനിടെയാണ് എല്ലാവരെയും ചിരിപ്പിച്ച സുരംഗ ലക്മലിന്റെ ക്യാച്ച്. ധവാന്റെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ലക്മലിന്റെ ഷൂ അഴിഞ്ഞ് പോയി, എന്നാല്‍ ഒറ്റ ഷൂവുമായി ലക്മല്‍ പന്ത് കൈയ്യിലൊതുക്കി. ദില്‍റുവന്‍ പെരേരയുടെ പന്തിലാണ് ശിഖര്‍ ധവാന്‍ പുറത്താകുന്നത്. നാഗ്പൂര്‍ ടെസ്റ്റിലും ധവാനെ പുറത്താക്കിയത് പെരേരയായിരുന്നു. 

പുറത്തായിട്ടും ചിരിയടക്കാനാവാതെയാണ് ധവാന്‍ ഡ്രസിങ് റൂമിലേയ്ക്ക് മടങ്ങിയത്. 

Scroll to load tweet…