ഐഎസ്എല്‍ നാലാം സീസണില്‍ മോശം പ്രകടനം തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ്സിന് വന്‍ തിരിച്ചടിയായാണ് മാര്‍ക് സിഫ്നോസ് ടീം വിട്ടത്. 21കാരനായ ഡച്ച് സ്‌ട്രൈക്കറായിരുന്നു മാര്‍ക് സിഫ്നോസ്. ദേശീയ ടീമിലേക്ക് അവസരം ലഭിച്ചതിനെ തുടര്‍ന്നാണ് താരം ക്ലബ് വിടുന്നതെന്നായിരുന്നു നേരത്തെ ലഭിച്ച സൂചന. എന്നാല്‍ എഫ് സി ഗോവയിലേക്കാണ് സിഫ്നോസ് പോയത്.
ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി നാല് ഗോളുകള്‍ നേടിയ താരമാണ് മാര്‍ക് സിഫ്നോസ്. സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഗോള്‍ നേടി ടീമിന്‍റെ ഗോള്‍വരള്‍ച്ചയ്ക്ക് അറുതിവരുത്തിയത് സിഫ്നോസായിരുന്നു. വാല്‍വിജിക്ക് ക്ലബില്‍ നിന്നാണ് മാര്‍ക്ക് സിഫ്‌നോസ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്.
പരിക്കായതിനാലാണ് 'സിഫ്നിയോസ് ' പോയതെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജയിംസ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതെല്ലാം തെറ്റായിരുന്നെന്നാണ് നിലവിലെ സൂചനകള്‍. മോശം പ്രകടനം കാഴ്ച വയ്ക്കുന്ന ടീമിനെ നിര്‍ണായ സമയത്ത് കൈവിട്ട താരം എഫ് സി ഗോവയിലാണ് ചേര്‍ന്നത്.
