വണ്ടറേസ്: ദക്ഷിണാഫ്രിക്കയോട് തകര്‍ന്ന് അടിയുകയാണ് ഇന്ത്യ. മൂന്നാം ടെസ്റ്റില്‍ ആശ്വാസ വിജയം തേടി ആദ്യ ഇന്നിംഗ്സില്‍ ഇറങ്ങിയ ഇന്ത്യ 187 എന്ന ചെറിയ ടോട്ടലില്‍ ഇന്ത്യയുടെപോരാട്ടം അവസാനിച്ചു. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അതിരൂക്ഷ വിമര്‍ശനവുമായി സൗരവ് ഗാംഗുലി രംഗത്തെത്തി. മൂന്നാം ടെസ്റ്റ് മല്‍സരത്തിന് ഒരുക്കിയ പിച്ച് ബാറ്റിങ്ങിന് തീരെ അനുയോജ്യമല്ലെന്നാണ് ഇന്ത്യയുടെ മുന്‍ നായകന്‍ ആഞ്ഞടിച്ചിരിക്കുന്നത്.

ഇങ്ങിനെയൊരു മൈതാനത്ത് ടെസ്റ്റ് മല്‍സരം കളിക്കുന്നത് ഒട്ടും തന്നെ അംഗീകരിക്കാന്‍ സാധിക്കില്ല. 2003 ല്‍ ന്യൂസിലന്‍ഡിലും ഇത് കണ്ടതാണ്. ബാറ്റ്‌സ്മാന്മാര്‍ക്കും മിനിമം സാധ്യതയുണ്ടാകണം. ഐസിസി ഇക്കാര്യം ഗൗരവത്തോടെ പരിശോധിക്കണം, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ താരങ്ങള്‍ക്കും ദക്ഷിഫ്രിക്കന്‍ താരങ്ങള്‍ക്കും ഒട്ടും അനുകൂലമല്ലായിരുന്നു പിച്ച്. ഇന്ത്യയുടെ പത്ത് വിക്കറ്റും ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍ മര്‍ക്കാരത്തിന്റെ വിക്കറ്റും ആദ്യ ദിനം തന്നെ വീണിരുന്നു. ആറോവര്‍ മാത്രം എറിഞ്ഞ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സില്‍ ആറ് റണ്‍സ് മാത്രമെടുക്കുന്നതിനിടെയാണ് അവരുടെ ആദ്യ വിക്കറ്റ് വീണത്.

ദക്ഷിണാഫ്രിക്ക ഒരുക്കിയ പേസ് ബോളിങ് അനുകൂല പിച്ചിനെ വിമര്‍ശിച്ച ദാദയ്ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ സ്പിന്നിന് അനുകൂലമായ പിച്ച് ഒരുക്കുമ്പോള്‍ എന്തുകൊണ്ട് കൊല്‍ക്കത്ത രാജകുമാരന്‍ മിണ്ടാതിരുന്നുവെന്നാണ് ഗാംഗുലിയുടെ ട്വീറ്റിന് മറുപടിയുമായി ആരാധകര്‍ എത്തിയത്.