കൊല്‍ക്കത്ത: ഓസ്ട്രേലിയന്‍ ടീമിലെ തമാശക്കാരനാണ് ഗ്ലെന്‍ മാക്സ്‌വെല്‍. എന്നാല്‍ ട്രോളി ട്രോളി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും ട്രോളിയപ്പോള്‍ കിട്ടിയത് എട്ടിന്റെ പണിയായിപ്പോയി. തന്റെ അസാധാരണ ഫൂട്ട്‌വര്‍ക്കിനെയും ബാറ്റിംഗ് ശൈലിയെയും കളിയാക്കിയ മാക്സ്‌വെല്ലിന് സ്മിത്ത് പണികൊടുത്തത് മാക്‌സ്‌വെല്ലിന്റെ ക്രീസിലെ മണ്ടത്തരം അനുകരിച്ച്.

Also Read: സെവാഗിനെയും ലാറയെയും സ്മിത്തിനെയും അനുകരിച്ചു; എന്നിട്ടും ജഡേജയുടെ വാള്‍പ്പയറ്റിന് മുന്നില്‍ മാക്സ്‌വെല്‍ തോറ്റു

ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്തിറക്കുന്ന പുതിയ ഗെയിമിനായി സെന്‍സറുകള്‍ ഘടിപ്പിച്ച ജേഴ്സി അണിഞ്ഞായിരുന്നു മാക്സ്‌‌വെല്‍ സ്മിത്തിന്റെ ഷോട്ടുകളെ അതേപടി അനുകരിച്ച് കാണിച്ചത്. എന്നാല്‍ സമാനമായ രീതിയില്‍ സെന്‍സറുകള്‍ ഘടിപ്പിച്ച വസ്ത്രമണിഞ്ഞിറങ്ങിയ സ്മിത്ത് മാക്സ്‌വെല്ലിനെയും അനുകരിച്ചു. ഫ്രണ്ട് ഫൂട്ടില്‍ കയറിവന്ന് ബാറ്റ് വീശാനൊരുങ്ങിയ മാക്സ്‌വെല്ലിനെ കബളിപ്പിച്ച് പന്ത് വിക്കറ്റും കൊണ്ട് പറന്നപ്പോഴുണ്ടായ മുഖഭാവം അതുപോലെ അനുകരിച്ചാണ് സ്മിത്ത് മാക്‌സ്‌വെല്ലിന് പണികൊടുത്തത്.

ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെയാണ് ഈ വീഡിയോയും പുറത്തുവിട്ടിരിക്കുന്നത്. മാക്സ്‌വെല്ലിന്റെ വീഡിയോയില്‍ ജഡേജയെ അനുകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നതും കാണാമായിരുന്നു.