രണ്ട് ഗിറ്റാറിസ്റ്റുകള്‍ക്കൊപ്പമാണ് റെയ്ന കിഷോര്‍ കുമാറിന്റെ ഗാനം ആലപിക്കുന്നത്.

കൊളംബോ: ശ്രീലങ്കയിൽ ഗായകനായി സുരേഷ് റെയ്ന. പരിശീലനത്തിന് ശേഷം ഹോട്ടലില്‍ ആണ് ടീമംഗങ്ങളുടെ സാന്നിധ്യത്തിൽ ഇന്ത്യന്‍ താരം കിഷോര്‍ കുമാറിന്‍റെ ഹിറ്റ് ഗാനം ആലപിച്ചത്.

Scroll to load tweet…

ഇടവേളക്കുശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ റെയ്നക്ക് ദക്ഷിണാഫ്രിക്കയില്‍ തിളങ്ങാനായെങ്കിലും ശ്രീലങ്കയില്‍ ഇതുവരെ ഫോമിലെത്താനായിട്ടില്ല.

രണ്ട് ഗിറ്റാറിസ്റ്റുകള്‍ക്കൊപ്പമാണ് റെയ്ന കിഷോര്‍ കുമാറിന്റെ ഗാനം ആലപിക്കുന്നത്. ‘ഏ ഷാ മാസ്റ്റാനി..മോധോഷ് കിയെ ജയ്’ എന്ന അന്വശരഗാനമാണ് റെയ്‌ന പാടാന്‍ തിരെഞ്ഞടുത്തത്. മുമ്പ് ‘തു മിലി സാബ് മിലാ’ എന്ന ബോളിവുഡ് ചിത്രത്തിലും റെയ്ന പാടിയിട്ടുണ്ട്.