വിജയവാഡ: സയ്യിദ് മുഷ്‌താഖ് അലി ട്വന്‍റി 20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റില്‍ കേരളത്തിന് ഇന്ന് ആദ്യ മത്സരം. ആന്ധ്രാപ്രദേശിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങുന്ന കളിയിൽ മണിപ്പൂരാണ് കേരളത്തിന്‍റെ എതിരാളികൾ. സച്ചിൻ ബേബി നയിക്കുന്ന ടീമിൽ ജലക് സക്സേന, ബേസിൽ തമ്പി, സന്ദീപ് വാരിയർ, കെ എം ആസിഫ്, രോഹൻ പ്രേം, വിഷ്ണു വിനോദ് തുടങ്ങിയവരുണ്ട്. 

കേരളം 24ന് ആന്ധ്രയെയും 25ന് ഡല്‍ഹിയെയും 27ന് ജമ്മു കശ്മീരിനെയും 28ന് നാഗാലാന്‍റിനെയും മാര്‍ച്ച് രണ്ടിന് ജാര്‍ഖണ്ഡിനെയും നേരിടും.