Asianet News MalayalamAsianet News Malayalam

ഓസ്‌ട്രേലിയയില്‍ കോലിക്കൊരു അതിഥി; ആളൊരു ഫുട്ബോള്‍ ഇതിഹാസം!

ഇന്ത്യയില്‍ ഫുട്ബോള്‍ കളിക്കാനുള്ള തീരുമാനത്തില്‍ തന്നെ പിന്തുണച്ച കോലിക്ക് നന്ദി പറയുന്നതായി താരം ചിത്രത്തിനൊപ്പം കുറിച്ചു...

Tim Cahill meets Virat Kohli in Brisbane
Author
Brisbane QLD, First Published Nov 18, 2018, 11:28 PM IST

ബ്രിസ്‌ബേന്‍: ക്രിക്കറ്റിലെ സൂപ്പര്‍ താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഫുട്ബോളിലെ സൂപ്പര്‍താരങ്ങളിലൊരാളാണ് മുന്‍ എവര്‍ട്ടന്‍ സ്‌ട്രൈക്കര്‍ ടിം കാഹില്‍. ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കറും ഗോള്‍വേട്ടക്കാരനുമാണ് കാഹില്‍. ഓസീസ് പര്യടനത്തിനെത്തിയ കോലിയെ ബ്രിസ്‌ബേനില്‍ വെച്ച് കാഹില്‍ കണ്ടുമുട്ടി. കോലിക്കൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ കാഹില്‍ പങ്കുവെച്ചിട്ടുണ്ട്‍. 

ഇന്ത്യയില്‍ ഫുട്ബോള്‍ കളിക്കാനുള്ള തീരുമാനത്തില്‍ തന്നെ പിന്തുണച്ച കോലിക്ക് നന്ദി പറയുന്നതായി കാഹില്‍ ചിത്രത്തിനൊപ്പം കുറിച്ചു. കോലിയെയും ഇന്ത്യക്കായി ക്രിക്കറ്റിലും പുറത്തും അദേഹം നല്‍കിയ സംഭാവനകളെയും ബഹുമാനിക്കുന്നതായും മുന്‍ എവര്‍ട്ടന്‍ താരം കുറിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജെംഷഡ്‌‌പൂര്‍ എഫ്‌സിയുടെ താരമാണ് കാഹില്‍. ഇതുവരെ ഒരു ഗോള്‍ മാത്രമാണ് താരത്തിന് നേടാനായത്. 

Follow Us:
Download App:
  • android
  • ios