ദില്ലി: ഇന്ത്യയുടെ കലയും സംസ്കാരവും ഫുട്ബോളില്‍ നിറച്ച് അണ്ടര്‍ 17 ലോകകപ്പ് ഔദ്യോഗിക ഗാനം. കാത്തിരിപ്പിന് വിരാമമിട്ട് ഗാനം ഫിഫ പുറത്തിറക്കി. ഒക്ടോബര്‍ ആറിനാരംഭിക്കുന്ന ലോകകപ്പിന്റെ ഔദ്യോഗിക ഗാനമാണ് പുറത്തിറക്കിയത്..'നിങ്ങള്‍ക്ക് ഒരു ഗോള്‍ നേടാന്‍ കഴിയുമെന്ന് കാണിക്കുക' എന്നര്‍ത്ഥം വരുന്ന കര്‍ക്കേ ദിഖ്ലാ ദേ ഗോള്‍ എന്നാണ് ഗാനത്തിന്‍റെ പേര്. 

കേരളത്തിന്റെ ദൃശ്യമനോഹാരിതയും ഇടം നേടിയ ഔദ്യോഗിക ഗാനത്തില്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍‍, ഫുട്‌ബോള്‍ ഇതിഹാസം ബൈച്ചിംങ് ബൂട്ടിയ, ഗായകന്‍ ബാബുല്‍ സപ്രിയോ എന്നിവര്‍ പ്രത്യക്ഷ്യപ്പെടുന്നുണ്ട്. കൊച്ചി ഉള്‍പ്പെടെ ആറ് നഗരങ്ങള്‍ ആതിഥേയത്വമരുളുന്ന അണ്ടര്‍ 17 ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യന്‍.