ലോസാഞ്ചല്‍സ്: കൈക്കരുത്തില്‍ ലോകം കാല്‍ക്കീഴിലാക്കി എന്നും വിജയശ്രീലാളിതനായി ലോകത്തെ അഭിവാദ്യം ചെയ്ത മുഹമ്മദലിയെ കായികലോകത്തിന് നല്ല പരിചയമുണ്ടാവും. എന്നാല്‍ എതിരാളി ഇടിക്കുന്ന ഇടി മുഴുവന്‍ മുഖത്തേറ്റ് വാങ്ങി നിലത്തുവീണ് തോല്‍വി സമ്മതിക്കുന്ന മുഹമ്മദലിയെ ആരാധകര്‍ അധികം കണ്ടിട്ടുണ്ടാവില്ല. പൂമ്പാറ്റയെപ്പോലെ ഒഴുകി തേനീച്ചയെപ്പോലെ കുത്തുന്ന മുഹമ്മദലിക്ക് ഒരിക്കല്‍ അങ്ങനെയും സംഭവിച്ചിട്ടുണ്ട്.
പക്ഷെ എതിരാളി ചെറിയൊരു കുട്ടിയായിരുന്നുവെന്ന് മാത്രം. ലോകം മുഴുവന്‍ പേടിക്കുന്ന ബോക്സറായിരിക്കുമ്പോഴും കുട്ടിത്തം വിട്ടുമാറാത്ത ഒരു മനസ് അലിയില്‍ എപ്പോഴുമുണ്ടായിരുന്നുവെന്നതിന്റെ ഉദാഹരണമായിരുന്നു അത്. ഇതാ കുരുന്നു ബോക്‌സറോടുള്ള അലിയുടെ കുസൃതി നിറഞ്ഞ പോരാട്ടത്തിന്റെ വീഡിയോ.

