ഓസ്ട്രേലിയന്‍ പരമ്പരക്കുള്ള മുന്നൊരുക്കം ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ഗംഭീരമാക്കി. ന്യൂസിലന്‍ഡ് എക്കെതിരായ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എക്ക് സമിനല. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലുള്ള മുരളി വിജയും(60) പൃഥ്വി ഷായും(50) ഹനുമാ വിഹാരിയും(51 നോട്ടൗട്ട്) അര്‍ധസെഞ്ചുറികളുമായി തിളങ്ങിയപ്പോള്‍ മയാങ്ക് അഗര്‍വാള്‍ 42 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ക്രൈസ്റ്റ്ചര്‍ച്ച്: ഓസ്ട്രേലിയന്‍ പരമ്പരക്കുള്ള മുന്നൊരുക്കം ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ഗംഭീരമാക്കി. ന്യൂസിലന്‍ഡ് എക്കെതിരായ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എക്ക് സമിനല. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലുള്ള മുരളി വിജയും(60) പൃഥ്വി ഷായും(50) ഹനുമാ വിഹാരിയും(51 നോട്ടൗട്ട്) അര്‍ധസെഞ്ചുറികളുമായി തിളങ്ങിയപ്പോള്‍ മയാങ്ക് അഗര്‍വാള്‍ 42 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

Add Asianetnews as a Preferred SourcegooglePreferred

ആദ്യ ഇന്നിംഗ്സില്‍ നിരാശപ്പെടുത്തിയ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ രണ്ടാം ഇന്നിംഗ്സില്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നു. നാലാം ദിനം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്തു.

ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 467 റണ്‍സെടുത്തപ്പോള്‍ ന്യൂസിലന്‍ഡ് എ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 458 റണ്‍സെടുത്തിരുന്നു. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. 23നാണ് രണ്ടാം ടെസ്റ്റ് തുടങ്ങുക.