റാഞ്ചി: ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ ആശങ്കയിലാക്കി വീരാട് കോലിക്ക് പരിക്ക്. ഷോള്‍ഡറിന് പരിക്കേണ്ട കോലി ഫീല്‍ഡിങ്ങില്‍ നിന്നും മാറി നില്‍ക്കുകയാണ്. ഇദ്ദഹത്തെ ടീം ഡോക്ടര്‍ പരിശോധിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

പീറ്റര്‍ ഹാന്‍റ്സ്കോംബ് മിഡ് ഓണിലേക്ക് കളിച്ച പന്ത് ബൗണ്ടറി പോകുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് കോലിക്ക് പരിക്ക് പറ്റിയത്. ഏറെ വേദന പ്രകടിപ്പിക്കുന്ന മുഖത്തോടെയാണ് കോലി പവലയനിലേക്ക് നീങ്ങിയത്. രഹാനെ ആയിരിക്കും കോലി എത്തുന്നതുവരെ കളത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍.