ടീം ഇന്ത്യയുടെ നായകന്‍ വിരാട് കോലിക്ക് പുതിയ ഒരു റെക്കോര്‍ഡ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ നായകന്‍ എന്ന റെക്കോര്‍ഡാണ് വിരാട് കോലി സ്വന്തമാക്കിയത്. മുന്‍ നായകന്‍ ധോണിയുടെ 3454 റണ്‍സ് എന്ന റെക്കോര്‍ഡാണ് വിരാട് കോലി മറികടന്നത്.
ദകഷിണാഫ്രിയക്ക് എതിരെയുള്ള മൂന്നാം ടെസ്റ്റിലാണ് വിരാട് കോലിയുടെ റെക്കോര്‍ഡ് നേട്ടം. 66 മത്സരങ്ങളില്‍ നിന്ന് 5554 റണ്‍സ് ആണ് വിരാട് കോലി നേടിയിട്ടുള്ളത്. നായകനെന്ന നിലയില്‍ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 2062 റണ്‍സും വിദേശ ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 1394 റണ്‍സുമാണ് വിരാട് കോലി നേടിയിട്ടുള്ളത്.
