തിരുവനന്തപുരം: സംസ്ഥാന വോളിബോൾ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കി. നേരത്തെ അസോസിയേഷനെ സസ്പെൻഡ്‌ ചെയ്തിരുന്നു. ചട്ടങ്ങളനുസരിച്ച് പ്രവർത്തിക്കാൻ അസോസിയേഷൻ തയ്യാറാവാത്തതിനാലാണ് നടപടി. റോളർ സ്കേറ്റിങ്, ബോക്സിങ്, സൈക്ളിങ്, വുഷു, സൈകിൾ പോളോ അസോസിയേഷനുകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ചെസ്സ്, കബഡി അസോസിയേഷനുകളെ സസ്പെൻഡ് ചെയ്തു. സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള ചട്ടലംഘനങ്ങളിലാണ് അന്വേഷണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred