എക്കാലത്തെയും മികച്ച ടെസ്റ്റ് മത്സരങ്ങളിലൊന്നില്‍ പിറവിയെടുത്തത് അമ്പരപ്പിക്കുന്ന ക്യാച്ച്. ഈ ദൃശ്യങ്ങള്‍ കാണുക...

ദുബായ്: നാടകീയമായിരുന്നു ഓസ്‌ട്രേലിയ- പാക്കിസ്ഥാന്‍ ആദ്യ ടെസ്റ്റ്. തോല്‍വിലേക്ക് നടന്നുനീങ്ങിയ ഓസ്‌ട്രേലിയ ഉസ്മാന്‍ ഖവാജയുടെയും ടിം പെയ്‌നിന്‍റെയും അവിശ്വനീയ ചെറുത്തുനില്‍പില്‍ സമനില പിടിച്ചെടുത്തു. ടെസ്റ്റ് ചരിത്രത്തിലെ മികച്ച പോരാട്ടങ്ങളിലൊന്ന് എന്ന വിശേഷണവുമായി മത്സരം അവസാനിച്ചപ്പോള്‍ ഒരു ക്യാച്ചും മിന്നുംതാരമായി.

ഷോട്ട് ലെഗില്‍ ബാബര്‍ അസമെടുത്ത ക്യാച്ച് മത്സരത്തില്‍ ഏറെ ശ്രദ്ധേയമായി. സ്‌പിന്നര്‍ യാസിര്‍ ഷായുടെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്(1) ബാബര്‍ അസത്തിന്‍റെ പറക്കലില്‍ പുറത്തായത്. മികച്ച മത്സരത്തിലെ മികച്ച ക്യാച്ചെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഇതേ ഓവറില്‍ പീറ്റര്‍ സിഡിലും റണ്ണൊന്നുമെടുക്കാതെ ഷായുടെ പന്തില്‍ പുറത്തായിരുന്നു. 

Scroll to load tweet…
Scroll to load tweet…

462 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഓസീസ് അസാമാന്യ പോരാട്ടവീര്യമാണ് അവസാന രണ്ട് ദിനങ്ങളില്‍ പുറത്തെടുത്തത്. അവസാന ദിവസം 136/3 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഓസീസ് ഖവാജയുടെയും ട്രാവിസ് ഹെഡ്ഡിന്റെയും പെയിനിന്‍റെയും ബാറ്റിംഗ് മികവിലാണ് പാക്കിസ്ഥാന് വിജയം നിഷേധിച്ചത്. സ്കോര്‍ പാക്കിസ്ഥാന്‍ 482 & 181/6 ഡിക്ലയേര്‍ഡ്, ഓസ്ട്രേലിയ 202 & 362/8