സിഡ്നി: ലോക ക്രിക്കറ്റിലെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് വെസ്റ്റിന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ജഴ്സിയില്‍ പൊള്ളാര്‍ഡിന്‍റെ പറക്കും ക്യാച്ചുകള്‍ അനവധി കണ്ടിട്ടുണ്ട്. ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ ബിഗ്ബാഷ് ട്വന്‍റി20 ലീഗില്‍ കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ചെടുത്തിരിക്കുകയാണ് പൊള്ളാര്‍ഡ്.
മെല്‍ബണ്‍ റെനെഗേഡ്സിനെതിരായ മത്സരത്തില്‍ സിഡ്നി തണ്ടേഴ്സ് നായകന്‍ ഷെയ്ന്‍ വാട്ട്‌സണാണ് പൊള്ളാര്‍ഡിന്‍റെ കൈവലയില്‍ കുടുങ്ങിയത്. വില്‍ഡര്‍മൂത്തിന്‍റെ പന്തില്‍ ഷെയ്ന്‍ വാട്സണ്‍ ഉയര്‍ത്തിയടിച്ച പന്ത് ബൗണ്ടറി ലൈനിനരികെ നിന്ന് കുതിച്ചെത്തിയ വെസ്റ്റിന്‍ഡീസ് താരം പറന്നുപിടിക്കുകയായിരുന്നു. 16 പന്തില്‍ 22 റണ്‍സെടുക്കാനെ മുന്‍ ഓസീസ് ഓള്‍റൗണ്ടര്‍ക്കായുള്ളൂ.
