ഹൈദരാബാദ് ടെസ്റ്റ്: വിന്‍ഡീസിന് ടോസ്; ഇന്ത്യന്‍ ടീമില്‍ യുവതാരം അരങ്ങേറ്റത്തിന്

First Published 12, Oct 2018, 9:30 AM IST
West Indies won the toss in hyderabad test
Highlights
  • ഇന്ത്യക്കെതിരേ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ ഷാര്‍ദുള്‍ ഠാകുര്‍ ടെസ്റ്റ് കുപ്പായമണിയും. മുഹമ്മദ് ഷമിക്ക് പകരക്കാരനായിട്ടാണ് ഠാകൂര്‍ ടീമില്‍ ഇടം നേടിയത്. രണ്ട് മാറ്റങ്ങളാണ് വിന്‍ഡീസ് ടീമില്‍ വരുത്തിയത്.

ഹൈദരാബാദ്: ഇന്ത്യക്കെതിരേ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ ഷാര്‍ദുള്‍ ഠാകുര്‍ ടെസ്റ്റ് കുപ്പായമണിയും. മുഹമ്മദ് ഷമിക്ക് പകരക്കാരനായിട്ടാണ് ഠാകൂര്‍ ടീമില്‍ ഇടം നേടിയത്. രണ്ട് മാറ്റങ്ങളാണ് വിന്‍ഡീസ് ടീമില്‍ വരുത്തിയത്.

വിന്‍ഡീസ് നിരയില്‍ ജേസണ്‍ ഹോള്‍ഡര്‍ തിരിച്ചെത്തി. സ്പിന്നര്‍ ജോമല്‍ വറിക്കനും ടീമിലുണ്ട്. കീമോ പോള്‍, ഷെമാന്‍ ലൂയിസ് എന്നിവര്‍ പുറത്തിരിക്കും. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറുന്ന അഞ്ചാമത്തെ താരമാണ് ഷാര്‍ദുല്‍ ഠാകൂര്‍. 2013ല്‍ മാത്രമാണ് ഇത്രയും താരങ്ങള്‍ അരങ്ങേറ്റം നടത്തിയിട്ടുളളത്. അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, മുഹമ്മദ് ഷമി, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരായിരുന്നു അവര്‍.

രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇന്ത്യ വിജയിച്ചിരുന്നു. ഇന്ത്യയുടെ ടീം ഇങ്ങനെ: കെ.എല്‍. രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഉമേഷ് യാദവ്, കുല്‍ദീപ് യാവദ്, ഷാര്‍ദുല്‍ ഠാകൂര്‍.

loader