പഴയതില്‍ നിന്ന് ഏറെ വ്യത്യസ്തമായാണ് ഭാരതി എയര്‍ടെല്‍ ഇപ്പോള്‍ 399 രൂപ പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്
KNOW
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്‍ 399 രൂപയുടെ പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാന്‍ തിരികെ കൊണ്ടുവന്നു. ദിവസവും 2.5 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളിംഗിനും ജിയോ ഹോട്‌സ്റ്റാര്‍ മൊബൈല്‍ ആക്സസും അടക്കമുള്ള വമ്പിച്ച ആനുകൂല്യങ്ങളാണ് 399 രൂപ റീച്ചാര്‍ജില്‍ എയര്‍ടെല്‍ ഇപ്പോള്‍ നല്‍കുന്നത്. മുമ്പ് ഇതേ വിലയുണ്ടായിരുന്ന റീചാര്‍ജ് പ്ലാനില്‍ ദിവസേന മൂന്ന് ജിബി ഡാറ്റ എയര്‍ടെല്‍ നല്‍കിയിരുന്ന സ്ഥാനത്താണ് പുതിയ മാറ്റങ്ങള്‍.
എയര്‍ടെല്‍ 399 പുതിയ പ്ലാന്‍
പഴയതില്‍ നിന്നും ഏറെ വ്യത്യസ്തമായ ആനുകൂല്യങ്ങളാണ് 399 രൂപ പ്രീപെയ്‌ഡ് റീചാര്‍ജ് പാക്കില്‍ ഭാരതി എയര്‍ടെല്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. എയര്‍ടെല്ലിന്‍റെ പുതിയ 399 രൂപ പ്രീപെയ്‌ഡ് പ്ലാനില്‍ ദിനംതോറും 2.5 ജിബി അതിവേഗ ഡാറ്റ ആസ്വദിക്കാം. ദിവസവും 2 ജിബി ഡാറ്റയോ അതിലധികമോ വരുന്ന മറ്റേത് എയര്‍ടെല്‍ റീചാര്‍ജ് പ്ലാനും പോലെ 399 രൂപ പാക്കിലും 5ജി ഡാറ്റ ആക്സസ് സൗകര്യം എയര്‍ടെല്‍ നല്‍കുന്നു. ഇതിനൊപ്പം പരിധിയില്ലാതെ വോയിസ് കോളിംഗും ദിവസേന 100 എസ്എംഎസും എയര്‍ടെല്‍ വരിക്കാര്‍ക്ക് ലഭിക്കും. 28 ദിവസമാണ് 399 രൂപ പ്രീപെയ്‌ഡ് പ്ലാനിന്‍റെ വാലിഡിറ്റി. അതായത് ഒരു ദിവസം ഈ റീചാര്‍ജിനായി ശരാശരി 14.25 രൂപയാണ് ഒരു എയര്‍ടെല്‍ ഉപഭോക്താവിന് ചിലവാകുന്നത്. 28 ദിവസത്തേക്ക് ജിയോഹോട്‌സ്റ്റാര്‍ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷനും ഇതിനൊപ്പം കമ്പനി നല്‍കുന്നു. ഇന്ത്യയിലെ എല്ലാ സര്‍ക്കിളുകളിലുമുള്ള എയര്‍ടെല്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 399 രൂപ പ്ലാന്‍ റീചാര്‍ജ് ചെയ്യാം. ദിവസവും ഏറെ ഡാറ്റ അനിവാര്യമായി വരുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ റീചാര്‍ജ് പ്ലാന്‍ ഗുണം ചെയ്യുക.
2024 ജൂലൈ മാസത്തിലെ താരിഫ് വര്‍ധനവിന് മുമ്പ് ഭാരതി എയര്‍ടെല്ലിന് 399 രൂപ റീചാര്‍ജ് പ്ലാനുണ്ടായിരുന്നു. അന്ന് ദിനംപ്രതി മൂന്ന് ജിബി ഡാറ്റയാണ് എയര്‍ടെല്‍ നല്‍കിയിരുന്നത്. എന്നാലിത് ഇപ്പോള്‍ 2.5 ജിബി ഡാറ്റയായി കുറഞ്ഞു. താരിഫ് വര്‍ധനുണ്ടാക്കിയ മാറ്റമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഈ കുറവ് പരിഹരിക്കുന്നതിനായാണ് പുതിയ 399 രൂപ പ്രീപെയ്‌ഡ് പ്ലാനില്‍ എയര്‍ടെല്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ് അടക്കമുള്ള അധിക അനുകൂല്യങ്ങള്‍ ഇപ്പോള്‍ നല്‍കുന്നത്.



