സ്റ്റാർ ഇന്ത്യയുടെ മൊബൈല്‍ ആപ്ളിക്കേഷനായ ഹോട്ട് സ്റ്റാര്‍ കേരളത്തിലും അവതരിപ്പിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹോട്ട് സ്റ്റാറിന്‍റെ ബ്രാന്‍റ് അംബാസിഡര്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി.
സീരിയലുകളും, സിനിമകളും, കായിക മത്സരങ്ങളും അടക്കം 80,000മണിക്കൂര്‍ ഉള്ളടക്കവുമായാണ് ഹോട്ട് സ്റ്റാര്‍ കേരളത്തിലെത്തുന്നത്. ഇതില്‍ 4000 മണിക്കൂര്‍ മലയാളം വീഡിയോകളുണ്ടാകും. ഹോട്ട് സ്റ്റാര്‍ ആപ്ഡൗണ്‍ലോഡ് ചെയ്തെടുത്താല്‍ സൗജന്യമായി വീഡിയോകള്‍ കാണാം. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന 50 ഓളം സീരിയലുകളും,150ല്‍ പരം സിനിമകളുടെയും വീഡിയോകള്‍ ആണ് മലയാളം ഹോട്ട് സ്റ്റാറിലൂടെ ലഭിക്കുക. ഏഴ് ഭാഷകളില്‍ ഇതിനകം തന്നെ വന്‍ ഹിറ്റായ ആപ്ളിക്കേഷന്‍റെ മലയാളം വേര്‍ഷനാണ് കൊച്ചിയില്‍ ലോഞ്ച് ചെയ്തത്. സൂപ്പര്‍ താരം മോഹന്‍ലാലാണ് ബ്രാന്‍റ് ആംബാസിഡര്‍
2015 ഫെബ്രുവരിയില്‍ തുടക്കമിട്ട ഹോട്ട് സ്റ്റാര്‍ ഇതിനകം 64 മില്യണ്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു.
ഹോട്ട് സ്റ്റാര്‍ സിഇഒ അജിത് മോഹന്‍ ആമുഖപ്രഭാഷണം നടത്തി.
