Asianet News MalayalamAsianet News Malayalam

ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഫോട്ടോയ്‌ക്കൊപ്പം പാട്ടും; അടുത്ത മാറ്റം വന്നു, എങ്ങനെ സെറ്റ് ചെയ്യാം?

ബയോ വരുന്ന ഭാഗത്താണ് ഇത്തരത്തില്‍ മ്യൂസിക് ആഡ് ചെയ്യുന്ന പുതിയ ഫീച്ചര്‍ പ്രത്യക്ഷപ്പെടുക

How to Add music to your profile in Instagram
Author
First Published Aug 23, 2024, 12:41 PM IST | Last Updated Aug 23, 2024, 12:45 PM IST

കാലിഫോര്‍ണിയ: മാറ്റങ്ങള്‍ക്ക് മാതൃകയായ മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഇന്‍സ്റ്റഗ്രാം അടുത്ത ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നു. പ്രൊഫൈലില്‍ നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട പാട്ടോ മ്യൂസിക്കോ ചേര്‍ക്കാന്‍ കഴിയുന്ന സംവിധാനമാണിത്. 

ഇനി ഇന്‍സ്റ്റഗ്രാമില്‍ യൂസര്‍ പ്രൊഫൈലിനൊപ്പം സംഗീതവും ചേര്‍ക്കാം. ബയോ വരുന്ന ഭാഗത്താണ് ഇത്തരത്തില്‍ ആഡ് ചെയ്യുന്ന പുതിയ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇങ്ങനെ ചേര്‍ക്കുന്ന പാട്ടും മ്യൂസിക്കും നിങ്ങള്‍ക്ക് ഇഷ്‌ടമുള്ളപ്പോള്‍ ഡിലീറ്റ് ചെയ്യുകയും പുതിയവ ആഡ് ചെയ്യുകയുമാവാം. 'മൈസ്പേസ്' ആപ്പില്‍ വര്‍ഷങ്ങളായുള്ള ഫീച്ചറാണിത്. എന്നാല്‍ മൈസ്പേസിലെ പോലെ ഇന്‍സ്റ്റയില്‍ ഇത് ഓട്ടോപ്ലേയാവില്ല. പകരം ഇന്‍സ്റ്റ യൂസര്‍മാര്‍ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്ത് പാട്ട് കേള്‍ക്കുകയും പോസ് ചെയ്യുകയും വേണം. 

How to Add music to your profile in Instagram

എങ്ങനെ പാട്ട് ചേര്‍ക്കാം

ഇന്‍സ്റ്റഗ്രാമിലെ 'എഡ‍ിറ്റ് പ്രൊഫൈല്‍' ഓപ്ഷനില്‍ പ്രവേശിച്ച് 'ആഡ് മ്യൂസിക് ടു യുവര്‍ പ്രൊഫൈല്‍' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതിന് ശേഷം ഇന്‍സ്റ്റഗ്രാം ലൈബ്രറിയില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പാട്ട് തെരഞ്ഞെടുക്കാം. ഇതേ ലൈബ്രറിയില്‍ നിന്നാണ് സാധാരണയായി റീലുകള്‍ക്കും പോസ്റ്റുകള്‍ക്കുമുള്ള പാട്ടുകളും ലഭിക്കുന്നത്. 30 സെക്കന്‍ഡ് വരെയൊണ് ഇങ്ങനെ പ്രൊഫൈലിലേക്ക് ചേര്‍ക്കുന്ന പാട്ടുകള്‍ക്ക് പരമാവധി ദൈര്‍ഘ്യമുണ്ടാകൂ. ആഡ് മ്യൂസിക് ടു യുവര്‍ പ്രൊഫൈല്‍ ഓപ്ഷന്‍ ഇതിനകം ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

Read more: ആ നാല് ക്യാരക്‌ടറുകള്‍ അബദ്ധത്തില്‍ പോലും ടൈപ്പ് ചെയ്യല്ലേ, ഫോണ്‍ ക്രാഷാവും; ഐഫോണിലെ പിഴവ് ചര്‍ച്ചയാവുന്നു

'നിങ്ങള്‍ക്ക് ഇപ്പോള്‍ പ്രൊഫൈലിലേക്ക് ഒരു പാട്ട് കൂടി ചേര്‍ക്കാം എന്ന ഫീച്ചര്‍ ആകാംക്ഷയോടെ അവതരിപ്പിക്കുകയാണ്. ആ പാട്ട് നീക്കംചെയ്യും വരെ പ്രൊഫൈലില്‍ അത് ലഭ്യമായിരിക്കും' എന്നും ഇന്‍സ്റ്റഗ്രാം അറിയിച്ചു. 

മ്യൂസിക്കുമായി ബന്ധപ്പെട്ട മറ്റൊരു ഫീച്ചര്‍ അടുത്ത കാലത്ത് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു. ഒരൊറ്റ റീലിലേക്ക് 20 ട്രാക്ക് വരെ ആഡ് ചെയ്യാന്‍ കഴിയുന്ന സംവിധാനായിരുന്നു ഇതിലൊന്ന്. ഇതിന് പുറമെ ഇന്‍സ്റ്റ യൂസര്‍ ഫീഡിന്‍റെ ഘടനയില്‍ മാറ്റം കൊണ്ടുവരാനും മെറ്റ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

Read more: ഐഫോണ്‍ 15 പ്രോ മാക്‌സ് വരെ തോറ്റു, കുഞ്ഞൻ ഐഫോണിലെടുത്ത ഫോട്ടോയ്ക്ക് ഇന്ത്യക്കാരന് വമ്പൻ പുരസ്കാരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios