അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ നിശബ്‍ദമാക്കാനും ബ്ലോക്ക് ചെയ്യാനും വാട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു. ഉപയോക്താക്കൾക്ക് മികച്ച സ്വകാര്യതയും കോൾ മാനേജ്‌മെന്‍റും നൽകുന്നതിനാണ് ഈ സൈലൻസ് അൺനോൺ കോളേഴ്‌സ് ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഇൻസ്റ്റന്‍റ് സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ഇന്ന് കോടിക്കണക്കിന് ആളുകൾ അവരുടെ സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ എന്നിവരുമായി സമ്പർക്കം പുലർത്താൻ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നു. എങ്കിലും എല്ലാ ഗുണങ്ങളോടൊപ്പം വാട്‌സ്ആപ്പിന് ദോഷ വശങ്ങളും ഉണ്ട്. അനാവശ്യ സന്ദേശങ്ങൾ, സ്‍പാം, അജ്ഞാത കോൺടാക്റ്റുകൾ എന്നിവ സ്വീകരിക്കുന്നതിലെ ബുദ്ധിമുട്ട് തുടങ്ങിയവ ഇതിന്‍റെ ചില ദോഷങ്ങളാണ്. ഇവ പല ഉപയോക്താക്കൾക്കും വളരെ പ്രശ്‌നമുണ്ടാക്കാം. നിങ്ങൾക്കും സമാനമായ ഒരു പ്രശ്‌നം നേരിടുകയാണെങ്കിൽ, നമ്പറുകൾ ബ്ലോക്ക് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നതിലൂടെ വാട്‌സ്ആപ്പ് ഒരു പരിഹാരം വാഗ്‌ദാനം ചെയ്യുന്നു.
വാട്‌സ്ആപ്പ് ബ്ലോക്ക് സജ്ജീകരണം ഇങ്ങനെ
അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ നിശബ്‍ദമാക്കാനും ബ്ലോക്ക് ചെയ്യാനും ഉപയോക്താക്കളെ വാട്‌സ്ആപ്പ് അനുവദിക്കുന്നു. ഉപയോക്താക്കൾക്ക് മികച്ച സ്വകാര്യതയും കോൾ മാനേജ്‌മെന്‍റും നൽകുന്നതിനാണ് ഈ സൈലൻസ് അൺനോൺ കോളേഴ്‌സ് ഫീച്ചർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സ്‍പാം, സ്‌കാം, അജ്ഞാത കോളുകൾ എന്നിവയ്‌ക്കെതിരെ ഇത് മെച്ചപ്പെട്ട പരിരക്ഷ നൽകുന്നു. ഈ ഫീച്ചർ ഉപയോഗിച്ചാൽ അജ്ഞാത നമ്പറുകളിൽ നിന്നുള്ള കോളുകൾ നിങ്ങളെ ശല്യപ്പെടുത്തില്ല. അനാവശ്യ കോൺടാക്റ്റുകളെ ബ്ലോക്ക് ചെയ്യാനും സന്ദേശങ്ങൾ അയയ്ക്കുന്നതിൽ നിന്ന് തടയാനും നിങ്ങളുടെ അപ്‌ഡേറ്റുകൾ കാണുന്നതിൽ നിന്നോ തടയാനും കഴിയും. ഇത് നിങ്ങൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്നു. വാട്‌സ്ആപ്പില്‍ അജ്ഞാത നമ്പറുകൾ ബ്ലോക്ക് ചെയ്യാൻ രണ്ട് വഴികളുണ്ട്. വാട്‌സ്ആപ്പില്‍ ആരുടെയെങ്കിലും നമ്പർ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാം.
വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്യാനുള്ള ആദ്യ രീതി
1. ആദ്യം നിങ്ങളുടെ ഫോണിൽ വാട്‌സ്ആപ്പ് തുറന്ന് അജ്ഞാത നമ്പറിന്‍റെ ചാറ്റ് ബോക്‌സിലേക്ക് പോകണം.
2. അതിനുശേഷം ചാറ്റിന്‍റെ മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടിൽ ടാപ്പ് ചെയ്യണം.
3. പിന്നെ നിങ്ങൾ 'More' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം, അതിനുശേഷം ബ്ലോക്കിൽ ടാപ്പ് ചെയ്യണം.
4. ഒടുവിൽ സ്ഥിരീകരിക്കാൻ വീണ്ടും ബ്ലോക്ക് എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. ഇതോടെ ആ ചാറ്റ് ബ്ലോക്ക് ചെയ്യപ്പെടും.
രണ്ടാമത്തെ രീതി
1. ആദ്യം നിങ്ങളുടെ ഫോണിൽ വാട്‌സ്ആപ്പ് തുറക്കണം.
2. വാട്‌സ്ആപ്പ് തുറന്നതിനുശേഷം, സെറ്റിംഗ്‌സിലേക്ക് പോകുക, തുടർന്ന് പ്രൈവസിയിലേക്ക് പോയി കോണ്‍ടാക്റ്റ്സ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അതില്‍ നിന്നും ബ്ലോക്ക് കോൺടാക്റ്റ്സ് എന്ന ഓപ്ഷനും സെലക്‌ട് ചെയ്യുക.
3. അതിനുശേഷം നിങ്ങൾ അതിലെ Add ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം.
4. തുടർന്ന് അജ്ഞാത നമ്പർ തിരഞ്ഞ് അതിൽ ടാപ്പ് ചെയ്‌ത് അത് ചേര്‍ക്കുക.
5. ബ്ലോക്കിംഗ് പ്രക്രിയ സ്ഥിരീകരിക്കാൻ ബ്ലോക്ക് എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.



