വാഹനത്തിന് പിഴയുണ്ടെന്ന് കാണിച്ച് പരിവാഹൻ എന്ന പേരിൽ വാട്‌സ്‌പ്പിൽ വരുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഈ സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് പണമോ വ്യക്തിഗത വിവരങ്ങളോ നഷ്‌ടപ്പെടാൻ കാരണമാകുമെന്നും അതിനാൽ ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും പൊലീസ് നിർദ്ദേശിക്കുന്നു.

തിരുവനന്തപുരം: വാഹന ഉടമകളോ വാഹനങ്ങൾ ഓടിക്കുന്നവരോ ആയിരിക്കും നമ്മളില്‍ മിക്കവരും. വിവിധ പിഴകൾ പലപ്പോഴായി വാഹനത്തിന് ലഭിച്ചവരുമായിരിക്കും. ഇവയെല്ലാം അടച്ച് തീർപ്പാക്കിയിട്ടുമുണ്ടാകും. എന്നാൽ ചലാനിന്‍റെ മറവില്‍ പുതിയൊരു സൈബർ തട്ടിപ്പു കൂടി വന്നിരിക്കുകയാ‌ണ്. നിങ്ങളുടെ വാഹനത്തിന് പിഴയുണ്ടെന്ന് പറഞ്ഞ് ഫോണിലേക്ക് മെസേജ് വരുകയും അത് വഴി പണം തട്ടുകയും ചെയ്യുന്നതാണത്.

Add Asianetnews as a Preferred SourcegooglePreferred

ഇതിനെപ്പറ്റിയുള്ള ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. വാട്‌സ്ആപ്പിൽ പരിവാഹൻ എന്ന പേരിൽ വ്യാജ സന്ദേശം വരുകയും വ്യാജ ആപ്പോ ലിങ്കോ ക്ലിക്ക് ചെയ്യുമ്പോൾ ഫോണിലെ ഡാറ്റയോ പണമോ നഷ്‌ടമാവുകയും ചെയ്യുന്നതാണ് സംഭവം. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുകയെന്ന നിർദ്ദേശമാണ് പൊലീസ് സമൂഹമാധ്യമ പോസ്റ്റിലൂടെ പൊതുജനങ്ങള്‍ക്ക് നൽകിയിരിക്കുന്നത്.

വാഹനത്തിന് പിഴയുണ്ടെന്നു കാണിച്ച് ഇത്തരത്തിലൊരു സന്ദേശം നിങ്ങളുടെ വാട്‌സ്‌ആപ്പിൽ ലഭിച്ചോ? തട്ടിപ്പിന്‍റെ മറ്റൊരു മുഖമാണത്. മെസേജിലെ വാഹന നമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേതു തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടോപ്പം പരിവാഹൻ എന്നപേരിൽ വ്യാജ ആപ്പോ, ലിങ്കോ ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങളുടെ ഫോണിൽ നിന്നും ഡാറ്റയോ, ബാങ്ക് വിവരങ്ങളോ നഷ്‌ടമാകാൻ ഇടയുണ്ട്. ദയവായി ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News