11:26 PM (IST) May 18

അഞ്ച് മണിക്കൂറുകളിൽ തീ നിയന്ത്രണ വിധേയം, പൂർണമായും അണഞ്ഞില്ല. നഗരമെങ്ങും കറുത്ത പുക

അഞ്ച് മണിക്കൂറുകൾക്ക് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്

കൂടുതൽ വായിക്കൂ
10:06 PM (IST) May 18

കോഴിക്കോട് തീപിടിത്തത്തിൽ അന്വേഷണം, കളക്ടറോട് ചീഫ് സെക്രട്ടറി റിപ്പോർട്ട് തേടി 

രണ്ട് ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി.

കൂടുതൽ വായിക്കൂ
09:31 PM (IST) May 18

നാലാം മണിക്കൂറിലും തീയണക്കാൻ തീവ്രശ്രമം, കത്തിയമർന്ന് കെട്ടിടം; പ്രദേശത്ത് കനത്ത ജാഗ്രത

അഗ്നിശമന സേനാ ഉദ്യോഗസ്ഥർക്ക് കെട്ടിടത്തിന് ഉള്ളിലേക്ക് കടക്കാൻ സാധിച്ചിട്ടില്ല. 

കൂടുതൽ വായിക്കൂ
09:22 PM (IST) May 18

വേടന്റെ പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേർക്ക് പരിക്ക്, നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി

വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് വേദിയിലേയ്ക്കുള്ള പ്രവേശനം നേരത്തെ അവസാനിക്കേണ്ടി വന്നിരുന്നു.

കൂടുതൽ വായിക്കൂ
08:50 PM (IST) May 18

മലബാറിലെ മുഴുവൻ അഗ്നിശമന സേനകൾക്കും സ്ഥലത്തെത്താൻ നിർദേശം നൽകി: ഫയർ ഫോഴ്സ് ഡിജിപി

ഇതാണ് തീയണയ്ക്കുന്നതിൽ കാല താമസം വരുന്നതിന് കാരണമെന്നും ഫയർ ഫോഴ്സ് ഡിജിപി വിശദീകരിക്കുന്നു.

കൂടുതൽ വായിക്കൂ
07:39 PM (IST) May 18

2 മണിക്കൂറിന് ശേഷവും തീ കൂടുതൽ പടരുന്നു, നഗരമെങ്ങും കറുത്ത പുക; ജാഗ്രതാ നിർദ്ദേശം 

പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഷോപ്പിങ് കോംപ്ലക്സും ഏതാണ്ട് പൂർണമായി കത്തി നശിച്ചു. 

കൂടുതൽ വായിക്കൂ
07:13 PM (IST) May 18

കോഴിക്കോട് തീപിടിത്തം; ഒന്നരമണിക്കൂറായിട്ടും തീയണയ്ക്കാനായില്ല, തീ നിയന്ത്രണ വിധേയമാക്കാനാണ് ശ്രമമെന്ന് കളക്ടർ

ആർക്കും അപകടം ഇല്ലെന്നും കളക്ടർ പറഞ്ഞു. നിലവിൽ തീ അണയ്ക്കാനായിട്ടില്ല. വൈകുന്നേരം അഞ്ചരയോടെയാണ് പുതിയ ബസ് സ്റ്റാൻ്റിൽ തീപിടിത്തമുണ്ടായത്.

കൂടുതൽ വായിക്കൂ
06:43 PM (IST) May 18

ബംഗളൂരുവില്‍ നിന്ന് കാറില്‍ വരികയായിരുന്ന പ്രതികള്‍, കുന്ദമംഗലത്ത് വെച്ച് പൊക്കി, പിടിച്ചത് എംഡിഎംഎ

രാവിലെ ആറ് മണിയോടെ കുന്ദമംഗലം ഓവുങ്ങരയില്‍ വെച്ചാണ് പ്രതികള്‍ രാസ ലഹരിയുമായി പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് കാറില്‍ വരികയായിരുന്നു പ്രതികള്‍. 

കൂടുതൽ വായിക്കൂ
06:29 PM (IST) May 18

കോട്ടമൈതാനത്തെ വേടന്റെ പരിപാടിയിൽ വൻ തിരക്ക്; വേദിയിലേയ്ക്കുള്ള പ്രവേശനം അവസാനിപ്പിച്ചു,തിരക്ക് നിയന്ത്രിക്കും

ഇന്ന് രാവിലെ പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിലും വേടൻ പങ്കെടുത്തിരുന്നു. വേടനെ സ്വാ​ഗതം ചെയ്താണ് മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങിയത്.

കൂടുതൽ വായിക്കൂ
06:18 PM (IST) May 18

കോട്ടയം മെഡിക്കൽ കോളേജിലെ ടോയ്ലറ്റിൽ വീണുകിടന്ന് അഭിനയിച്ച് ശ്രീനാഥ് ഭാസി: സെറ്റിൽ അമ്പരപ്പ്

കോട്ടയം മെഡിക്കൽ കോളേജ് ടോയ്‌ലറ്റിൽ വീണുകിടന്ന് അഭിനയിച്ച ശ്രീനാഥ് ഭാസിയുടെ അസാധാരണ അഭിനയ മികവ് 'ആസാദി' സിനിമയുടെ സെറ്റിൽ ഏവരെയും അമ്പരപ്പിച്ചു.

കൂടുതൽ വായിക്കൂ
06:10 PM (IST) May 18

'ആ ബസില്‍ എന്താണ് നടന്നത്': തീയറ്ററില്‍ 'ത്രില്ലര്‍ ചിത്രം' വന്‍ പരാജയം, 21മത്തെ ദിവസം ഒടിടിയില്‍

സിബിരാജ് നായകനായ ത്രില്ലർ ചിത്രം ടെൻ ഹവേഴ്സ് ഒടിടിയിൽ റിലീസ് ചെയ്തു. 

കൂടുതൽ വായിക്കൂ
05:40 PM (IST) May 18

കോഴിക്കോട് പുതിയ ബസ്റ്റാൻഡിൽ കടയിൽ വൻ തീപിടുത്തം

ഫയർഫോഴ്സും നാട്ടുകാരും തീ അണിക്കാൻ ശ്രമിക്കുന്നു.

കൂടുതൽ വായിക്കൂ
05:22 PM (IST) May 18

ദാരുണം; മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങളിൽ ഒരാൾ കൂടി മരിച്ചു, സഹോദരൻ ചികിത്സയിൽ

സഹോദരൻ അമ്പാടി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കൂടുതൽ വായിക്കൂ
05:14 PM (IST) May 18

ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വീണ്ടും മെത്രാപ്പോലീത്ത; നിരണം ഭദ്രാസനത്തിന്‍റെ ചുമതലയിലേക്ക് നിയമനം

2023 ൽ കൂറിലോസ് സ്വയം (സ്ഥാനത്യാഗം) ചുമതല ഒഴിഞ്ഞിരുന്നു. അതേസമയം, ഗീവർഗീസ് മാർ ബർണബാസ് യാക്കോബായ സഭ നിരണം ഭദ്രാസനത്തിന്‍റെ സഹായ മെത്രാപ്പോലീത്ത സ്ഥാനം രാജിവെച്ചു

കൂടുതൽ വായിക്കൂ
05:12 PM (IST) May 18

വീടിനുള്ളിൽ അച്ഛനെ മരിച്ച നലയിൽ കണ്ടെത്തി; പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് മകൻ, അറസ്റ്റ്

പോസ്റ്റുമോർട്ടത്തിൽ കണ്ട പരിക്കുകൾ കൊലപാതക സൂചനയിലേക്ക് വിരൽ ചൂണ്ടിയിരുന്നു. തുടർന്ന് പൊലീസ് മകനെ ചോദ്യം ചെയ്യുകയായിരുന്നു. 

കൂടുതൽ വായിക്കൂ
04:53 PM (IST) May 18

 നിർണായക വിവരങ്ങൾ പുറത്ത്, തട്ടിപ്പ് പണം കടത്തിയത് ഹവാലയായി; അന്വേഷണം ഇഡി ഓഫിസിലെ കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക്

സംസ്ഥാനാന്തര ഹവാല സംഘത്തിലെ കണ്ണിയായ മുകേഷാണ് മുംബൈയിലെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പണം ഇഡി ഉദ്യോഗസ്ഥർ പറയുന്ന സ്ഥലത്തേക്ക് ഹവാലയായി എത്തിച്ചത്.

കൂടുതൽ വായിക്കൂ
04:50 PM (IST) May 18

അക്യുപങ്ങ്ചർ ചികിത്സയ്ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി; 'അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യദ്രോഹികൾ'

അശാസ്ത്രീയ ചികിത്സയിലൂടെ ജീവൻ നഷ്ടമായ സഹോദരിയുടെ മുഖം ഇപ്പോഴും ഓർമ വരുന്നുവെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

കൂടുതൽ വായിക്കൂ
04:44 PM (IST) May 18

സീ സിനി അവാർഡ് 2025: കാർത്തിക്ക് ആര്യന്‍ മികച്ച നടന്‍, ശ്രദ്ധ കപൂര്‍ മികച്ച നടി

സീ സിനി അവാർഡ് 2025 പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം കാർത്തിക് ആര്യനും മികച്ച നടിയ്ക്കുള്ള പുരസ്കാരം ശ്രദ്ധ കപൂറും നേടി. സ്ത്രീ 2 മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ വായിക്കൂ
04:31 PM (IST) May 18

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; സീരിയല്‍ നടന്‍ റോഷന്‍ ഉല്ലാസ് അറസ്റ്റില്‍

തൃക്കാക്കരയിലും തൃശ്ശൂരിലും കോയമ്പത്തൂരിലും വച്ച് 2022ല്‍ പീഡിപ്പിച്ചെന്നും ഈ വര്‍ഷം ഫെബ്രുവരിയില്‍ കോയമ്പത്തൂരിലെത്തിച്ച് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചു എന്നുമാണ് പരാതി.

കൂടുതൽ വായിക്കൂ
04:06 PM (IST) May 18

ശശി തരൂർ നടത്തുന്ന കാര്യങ്ങൾ കോൺഗ്രസ്‌ അംഗീകരിച്ചിട്ടുണ്ട്, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനില്ല; കുഞ്ഞാലിക്കുട്ടി

മെസ്സി വരുന്നുണ്ടെങ്കിൽ വരുന്നുണ്ടെന്ന് പറയുക. ഇല്ലെങ്കിൽ ഇല്ലെന്നു പറയുക. പൈസയില്ല എന്നു പറഞ്ഞു സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കൂടുതൽ വായിക്കൂ