നാനോ ചിപ്പുകൾ ഉപയോ​ഗിക്കുന്നതിൽ ചൈനീസ് കമ്പനി എങ്ങനെ മുന്നേറ്റം നടത്തിയെന്നത് അന്വേഷിക്കുന്നത് തുടരുകയാണെന്നും അവർ വ്യക്തമാക്കി.

വാഷിങ്ടൺ: അതി നൂതന ചിപ്പുകൾ ഉപയോ​ഗിച്ച് സ്മാർട്ട്‌ഫോണുകൾ വലിയ അളവിൽ നിർമിക്കാൻ ചൈനീസ് കമ്പനിയായ വാവെയ്ക്ക് ഇപ്പോൾ കഴിയില്ലെന്ന് അമേരിക്ക. അതിനൂതനമായ ഫോണുകൾ വാവെയ്ക്ക് നിർമിക്കാൻ കഴിയുമെന്നതിന് യുഎസ് സർക്കാരിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ പറഞ്ഞു. നാനോ ചിപ്പുകൾ ഉപയോ​ഗിക്കുന്നതിൽ ചൈനീസ് കമ്പനി എങ്ങനെ മുന്നേറ്റം നടത്തിയെന്നത് അന്വേഷിക്കുന്നത് തുടരുകയാണെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ മാസം ചൈനയിൽ നടത്തിയ സന്ദർശനത്തിനിടെ വാവേയുടെ മേറ്റ് 60 പ്രോ ലോഞ്ച് ചെയ്യുന്ന വാർത്തയിൽ താൻ അസ്വസ്ഥനാണെന്ന് റൈമോണ്ടോ യുഎസ് നിയമനിർമ്മാതാക്കളോട് പറഞ്ഞു. ഒരേയൊരു നല്ല വാർത്ത, ചൈനക്ക് 7-നാനോമീറ്റർ ചിപ്പുകൾ വലിയ അളവിൽ നിർമ്മിക്കാൻ കഴിയുമെന്നതിന് ഞങ്ങളുടെ പക്കൽ തെളിവില്ല എന്നതുമാത്രമാണെന്നും അവർ യുഎസ് പ്രതിനിധി സഭയിൽ പറഞ്ഞു. അമേരിക്കൻ കയറ്റുമതി നിയന്ത്രണങ്ങളെ മറികടക്കാൻ വാവേ മാർഗം കണ്ടെത്തിയിരിക്കാമെന്ന് സ്മാർട്ട്‌ഫോൺ വിശകലന വിദഗ്ധർ വിലയിരുത്തിയിരുന്നു. പുതിയ നേട്ടം ചൈനയുടെ നാഴികക്കല്ലാകുമെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ, ചൈനീസ് കമ്പനി യുഎസ് ദേശീയ സുരക്ഷയ്ക്ക് കമ്പനി അപകടമുണ്ടാക്കുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥർ വാദിച്ചു. അമേരിക്കയുടെ അവകാശവാദങ്ങൾ വാവേ നിഷേധിച്ചു.

സെമി കണ്ടക്ടറുകലിൽ വൈദഗ്ദ്ധ്യം നേടിയ ചൈനീസ് ഗവേഷണ സ്ഥാപനമായ ടെക്ഇൻസൈറ്റ്സ് പറയുന്നതനുസരിച്ച്, ചൈനയിലെ പ്രമുഖ ചിപ്പ് മേക്കറായ സെമികണ്ടക്ടർ മാനുഫാക്ചറിംഗ് ഇന്റർനാഷണൽ കോർപ്പറേഷൻ (SMIC) വികസിപ്പിച്ച 5G കിരിൻ 9000s പ്രൊസസർ വാവേ ഫോണിൽ ഉൾപ്പെടുന്നുണ്ടെന്നും ഇത് ചൈനക്ക് വലിയ നേട്ടമാണെന്നും പറയുന്നു. അതേസമയം, ഭാഗികമായി സർക്കാർ ഉടമസ്ഥതയിലുള്ള ചൈനീസ് കമ്പനിയായ SMIC യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾക്ക് വിധേയമാണ്. അതേസമയം, ഫോണിന്റെ പ്രത്യേകതകളും ഘടകങ്ങളിം വിവരിക്കാൻ വാവേ തയ്യാറായില്ല. 

Read More... വിലയില്‍ വമ്പൻ വര്‍ദ്ധനവ്, മഹീന്ദ്ര വാഹനങ്ങള്‍ ഇനി തൊട്ടാല്‍ പൊള്ളും!

ദക്ഷിണ കൊറിയയിലെ ചിപ് നിർമാതാക്കളാ. എസ്‌കെ ഹൈനിക്‌സിന്റെ ചിപ്പുകൾ വാവേയുടെ വിവാ​ദ ഫോണിൽ എങ്ങനെയെത്തിയെന്നും അന്വേഷിക്കുന്നു. എസ്‌കെ ഹൈനിക്‌സിന്റെ രണ്ട് ചിപ്പുകളും ടെക് ഇൻസൈറ്റ്‌സ് വാവേ ഫോണിൽ കണ്ടെത്തി. യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ കാരണം ദക്ഷിണ കൊറിയൻ സ്ഥാപനം വാവേയുമായി ഇടപാടില്ലെന്നും ഈ പ്രശ്നത്തെക്കുറിച്ച് ബോധവാന്മാരാണെന്നും അന്വേഷിക്കുകയാണെന്നും എസ്കെ ഹൈനിക്സ് വക്താവ് പറഞ്ഞു. ഇത്തരം സാങ്കേതിക വിദ്യയിൽ ബൗദ്ധിത സ്വത്ത് നേടാനുള്ള ചൈനയുടെ ശ്രമങ്ങളെ എല്ലാ ആയുധമുപയോ​ഗിച്ചും ഇല്ലാതാക്കേണ്ടത് അമേരിക്കയുടെ ആവശ്യമാണെന്നും റെയ്മോണ്ടോ പറഞ്ഞു. 

2019-ൽ, യുഎസ് ഗവൺമെന്റ് വാവേക്ക് വിലക്കേർപ്പെടുത്തിയത്. പിന്നാലെ, യുഎസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ചിപ്പ് വിതരണക്കാരിൽ നിന്ന്വെ വാവേയെ ഒഴിവാക്കാനും ആവശ്യപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്‌ഫോൺ വിൽപ്പനക്കാരനായ കമ്പനിയായിരുന്നു വാവേ. വിലക്കോടെ കമ്പനി പ്രതിസന്ധിയിലായി. എന്നാൽ വാവേയുടെ പുതിയ ഫോൺ ചൈനയിലെ ആപ്പിളിന്റെ വിപണി വിഹിതത്തിന് വെല്ലുവിളി ഉയർത്തിയേക്കാമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത തിങ്കളാഴ്ച വാവേ ഫോൺ അവതരിപ്പിക്കും. വരും മാസങ്ങളിൽ, മറ്റൊരു 5G ഫോൺ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നു. കിരിൻ 9000s ചിപ്പ് അല്ലെങ്കിൽ മറ്റൊരു ചിപ്പ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന 5G ശേഷിയുമായി 
വാവേ ഫോൺ വരുമെന്നാണ് പ്രതീക്ഷ. ഏകദേശം 959 ഡോളർ മുതൽ ആയിരിക്കും വില.